സംഗതി വിശ്വസിക്കാൻ നമുക്കൽപ്പം ബുദ്ധിമുട്ടായിരിക്കും എങ്കിലും സത്യമാണ്. ലണ്ടൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. മുപ്പതുമിനിറ്റ് വ്യായാമം ചെയ്യുമ്പോഴോ, ജോഗിംഗ് ചെയ്യുമമ്പോഴൊ പുറംതള്ളുന്നതിന് സമാനമായ കലോറി ഒരു തവണ ചൂടുവെള്ളത്തിൽ കുളിക്കുന്നതുവഴി ശരീരത്തിൽനിന്നും പുറംതള്ളാനാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ആദ്യം ഇവരെ ഒരു മണിക്കൂർ നേരം ട്രഡ്മില്ല്, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യിച്ചു. രണ്ടാമതായി ഇവരെ ഒരു മണികൂർ നേരം ഹോട്ട് ബാത്ത് ടബ്ബിൽ കിടത്തി, ശരീരത്തിന്റെ ഊശ്മാവ് വർധിച്ചതോടെ 130 കലോറിയാണ് ശരീരത്തിൽനിന്നും പുറംതള്ളിയത്. അരമണിക്കൂർ വ്യായാമങ്ങൾ ചെയ്യുന്നതിന് തുല്യമാണിത്.