ജാലകങ്ങളൂടെ അടപ്പ് ഉയര്‍ത്തിയാല്‍ രാത്രി പോലും നേരിയ വെളിച്ചം വിമാനത്തിനകത്ത് ഉണ്ടാവും. വിമാനത്തിനകം ഇരുട്ടക്കി റ്റെയ് ക്ക് ഓഫ് ചെയ്യുന്ന പതിവ് കിംഗ് ഫിഷറിന്‍ ഉണ്ടൊ എന്നരിയില്ല. ഇല്ല എന്നാണ് അതിലെ പതിവു യാത്രക്കാര്‍ പറയുന്നത്.
അര്‍ദ്ധരാത്രി വിമാനം റ്റെയ്ക്ക് ഓഫ് ചെയ്യുമ്പോള്‍ പോലും , കോട്ടയം സ്റ്റേഷനടുത്ത് തുരങ്കത്തിലൂടെ തീവണ്ടി പോകുമ്പോഴുണ്ടാകാറുള്ള പോലെ കണ്ണുകാണാന്‍ പാടില്ലാത്ത കുറ്റാകൂരിരുട്ട് വിമാനത്തില്‍ ഉണ്ടാകാറില്ല.
ഇനി സീറ്റ് ബെല്‍റ്റിടാതെ മന്തി എഴുന്നേറ്റു എന്നു തന്നെ കരുതുക. 30- 45 ഡിഗ്രി ചരിഞ്ഞ് മുകളിലേക്ക് പൊങ്ങുന്ന വിമാനത്തില്‍ ആര്‍ക്കെങ്കിലും ചുമ്മാ നില്‍ക്കാനാവുമോ?പിന്നോട്ട് മറിഞ്ഞു വീഴാനല്ലേ സാധ്യത കൂടുതല്‍?
വിമാനം പൊങ്ങുന്നതിന്‍ മുന്‍പ് മന്ത്രിക്ക് മുന്നില്‍ സ്ത്രീ ഇരുന്ന സീറ്റില്‍ ബലമായി പിടിച്ചുതൂങ്ങി മുകളിലൂടെ കൈയിട്ട് ഉപദ്രവിക്കാം എന്നൊരു സാധ്യതയേ വാദത്തിനു വേണ്ടി സമ്മതിക്കാനുള്ളൂ.
മറ്റൊരു ആരോപണം മന്ത്രി അമിതമായി മദ്യപിച്ചിരുന്നു എന്നാണ്. മന്തി ജോസഫ് കടുത്ത മദ്യപനെന്ന ചീത്തപേരുള്ള ആളല്ല. ഇനി മദ്യപിച്ചു എന്നു കരുതിയാല്‍ പോലും ഇക്കാര്യങ്ങള്‍ എങ്ങനെ മദ്യപിച്ച് കാലുറക്കാത്ത ഒരാള്‍ക്ക് ചെയ്യാനാവും.
ഈ ആരോപണം കൊണ്ട് ലക്സ്മിക്ക് എന്തു കിട്ടി? അതോ പരപുരുഷന്‍റെ കൈയോ വിരലോ അറിയാതെ പോലും തൊട്ടുപോയാല്‍,ദേഹം കുളിരുകോരി പോവുന്നതൊട്ടാല്‍ വാടിയാണൊ ഈ സ്തീ എന്നൊന്നും നമുക്ക് ഇപ്പോള്‍ അറിയില്ല.