ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല.കോടിക്കണക്കിന് ഭക്തര്‍ ഇവിടെ ഓരോ വര്‍ഷവും എത്തുന്നു .
മെക്കയിലെ ഹജ്ജ് കഴിഞ്ഞാല്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ശബരിമല തീര്‍ഥാടനം. അയ്യപ്പന്‍ (ധര്‍മ്മശാസ്താവ്) ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജനുവരി വരെയുള്ള തീര്‍ത്ഥാടനകാലത്ത് ഏകദേശം അഞ്ചു കോടി ഭക്തര്‍ ശബരിമല സന്ദര്‍ശിച്ചു എന്നാണ് കണക്കാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല.കേരള തമിഴ്നാട് അതിര്‍ത്തിയിലെ സഹ്യപര്‍വ്വതനിരകളിലാണ് ഈ ക്ഷേത്രം .പതിനെട്ട് മലകളുടെ നടുവിലായി പൂങ്കാവനത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.അയ്യപ്പ പൂജയ്ക്കായി പരശുരാമ മഹര്‍ഷിയാണ് ശബരിമലയില്‍ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.
പരമശിവനും വിഷ്ണുവിനും ജനിച്ച മകനാണ് ശ്രീ അയ്യപ്പന്‍. ഭസ്മാസുരനെ വധിക്കുന്നതിനായി മോഹിനി രൂപം പൂണ്ട വിഷ്ണുവില്‍ ശിവന്‍ അനുരക്തനായി., അങ്ങനെ ശ്രീ അയ്യപ്പന്‍ ഭൂജാതനായി.
പിന്‍ഗാമിയെ ലഭിക്കാനായി പ്രാര്‍ത്ഥന നടത്തിയിരുന്ന പന്തളം രാജാവ് വേട്ടയ്ക്കായി വരാറുള്ള കാട്ടില്‍ ശിവനും വിഷ്ണുവും ആ സുന്ദരബാലനെ ഉപേക്ഷിച്ചു .പന്തളം രാജാവ് ആ കുട്ടിയെ സ്വീകരിക്കുകയും നല്ല ഒരു പോരാളിയും ജ്ഞാനിയുമായി വളര്‍ത്തുകയും ചെയ്തു.
WD
WD
മണ്ഡലപൂജയും, മകരവിളക്കും
മണ്ഡലപൂജയും, മകരവിളക്കും ആണ് ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന പൂജകള്‍ .ഇതു കൂടതെ എല്ലാ മലയാള മാസത്തിലും ആദ്യത്തെ അഞ്ചു ദിവസവും വിഷുവിനുമാണ് ക്ഷേത്രം തുറക്കുന്നത്. വര്‍ഷത്തിന്‍റെ ബാക്കി ദിവസങ്ങളില്‍ ക്ഷേത്രം അടയ്ക്കും.
മുദ്രയില്‍ (നാളികേരം) നെയ്യ് നിറച്ച് പള്ളിക്കെട്ട് (ഇരുമുടി) കൊണ്ടുവരുന്ന ഭക്തര്‍ ശബരിമലയുടെ പ്രത്യേകതയാണ്.ജീവത്മാവും പരമാത്മാവും ഒന്നാകുന്നതിന്‍റെ പ്രതീകമാണ് ഈ ആചാരം.
ഈ ക്ഷേത്രം നല്‍കുന്ന പ്രധാന സന്ദേശം ‘നിങ്ങള്‍ തന്നെയാണ് ഈശ്വരന്‍’ എന്നതാണ്.അഹം ബ്ര്‌ഹ്മാസ്മി എന്ന സംസ്കൃത പദം അര്‍ത്ഥമാക്കുന്നത് ഇതാണ്.
ശബരിമല തീര്‍ത്ഥാടകര്‍ പരസ്പരം സ്വാമി എന്നണ് സംബോധന ചെയ്യുന്നത്.ഈശ്വരന്‍റെ അംശം എല്ലാവരിലും അടങ്ങിയിരിക്കുന്നു. തത്വമസി സൂചിപ്പിക്കുന്നത് ഈശ്വരനും ഭക്തനും ഒന്നാകുന്ന അവസ്ഥയെയാണ്.ഇതിന് അദ്വൈത സിദ്ധാന്തവുമായി ബന്ധമുണ്ട്.
മകരവിളക്കാണ് ശബരിമലയിലെ പ്രധാന പൂജ.അതിന്‍റെ അവസാനം ഭക്തര്‍ക്ക് ദൂരെ മലകള്‍ക്ക് മുകളിലായി ആകാശത്ത് ഒരു പുണ്യ നക്ഷത്രം പ്രകാശിക്കുന്നത് കാണാനാവും.ഈ പ്രകാശത്തെ മകരജ്യോതി എന്നാണ് വിളിക്കുന്നത്.ഈ പുണ്യനിമിഷത്തോടെയാണ് ശബരിമല തീര്‍ത്ഥാടനം അവസാനിക്കുക.
ശബരിമല തീര്‍ത്ഥാടന സമയത്ത് പാലിക്കേണ്ട ചില ആചാരങ്ങളുണ്ട്.മണ്ഡലപൂജയ്ക്ക് സന്ദര്‍ശനം നടത്തുന്ന ഭക്തന്‍ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കണം.ഈ സമയത്ത് മത്സ്യമാംസാഹാരങ്ങള്‍ കഴിക്കാതിരിക്കുകയും ബ്രഹ്മചര്യം പാലിക്കുകയും വേണം.
തീര്‍ത്ഥാടക സംഘത്തെ നയിക്കാനായി ഗുരുസ്വാമി ഉണ്ടാവും. തുണിക്കൊണ്ട് നിര്‍മ്മിച്ച സഞ്ചിയില്‍ എല്ലാവരും പൂജയ്ക്കു വേണ്ട വസ്തുക്കള്‍ നിറയ്ക്കുന്നു.ഇതിനെ ഇരുമുടിക്കെട്ടെന്ന് പറയുന്നു.
മറ്റ് ചില ഹിന്ദു ക്ഷേത്രങ്ങളെപോലെ ശബരിമലയില്‍ ജാതിയുടേയും വംശത്തിന്‍റേയും പേരിലുള്ള വേര്‍തിരുവുകളില്ല. എന്നാല്‍ പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമാണ്
ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി വാവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥലമാണ് വാവരുനട. മുസ്ലീമായ വാവര്‍ അയ്യപ്പന്‍റെ സുഹൃത്തായിരുന്നു.എല്ലാ മതത്തിലും പെട്ട ആളുകള്‍ക്കും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്.ഹിന്ദുക്കളല്ലാത്ത വളരെയധികം ആളുകള്‍ ശബരിമല സന്ദര്‍ശിക്കറുണ്ട്.
WD
WD
ശബരിമലയില്‍ എപ്പോള്‍ പോകാം.
പ്രധാന തീര്‍ത്ഥാടന സമയം:നവമ്പര്‍ മുതല്‍ ജനുവരി വരെ.
തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കണം.ഈ സമയത്ത് രതിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും മത്സ്യമാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുകയും വേണം.ശരീരശുദ്ധി പാലിക്കുകയും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇരുമുടിക്കെട്ടുമായി മാത്രമെ പതിനെട്ടാം പടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ.
ക്ഷേത്രത്തിന്‍റെ നിയന്ത്രണമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇവിടെ കുറഞ്ഞ ചെലവില്‍ താമസ സൌകര്യം ഒരുക്കിയിട്ടുണ്ട്.പക്ഷെ തീര്‍ത്ഥാടന സമയത്തെ തിരക്കുമൂലം താമസ സൌകര്യം ലഭിക്കാന്‍ ബുദ്ധിമുട്ട് വരാം.
എങ്ങനെ എത്താം.
പമ്പവരെ വാഹനങ്ങളില്‍ എത്താം.തുടര്‍ന്നങ്ങോട്ട് നാലു കിലോമീറ്റര്‍ കാല്‍നടയായി വേണം യാത്ര ചെയ്യാന്‍.ഈ പാത കാട്ടിനുള്ളിലൂടെയാണ്.വഴി ഏകദേശം മുഴുവനും സിമന്‍റുചെയ്തതാണ്.പാതയ്ക്കിരുവശവും ഭക്ഷണ ശാലകളും മറ്റ് താത്ക്കാലിക കടകളുമുണ്ട്.ചികിത്സാസൌകര്യങ്ങളും ലഭ്യമാണ്.
കോട്ടയവും ചെങ്ങന്നൂരുമാണ് ശബരിമലയോട് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍(93കി.മി). എറണാകുളം -തിരുവനന്തപുരം റൂട്ടിലെ എല്ലാ തീവണ്ടികളും ഈ സ്റ്റേഷനുകളില്‍ നിര്‍ത്തും.
തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 175 കിലോമീറ്ററും , കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 200 കിലോമീറ്ററും ദൂരെയാണ് ശബരിമല .
ചാലക്കയം പട്ടണം വഴിയും എരുമേലി വഴിയും കരിമല വഴിയും ഭക്തര്‍ക്ക് ശബരിമലയിലേക്ക് എത്തിച്ചേരാം. തമിഴ്നാട്ടില്‍ നിന്ന് മധുര തേനി കമ്പം വഴിയും വരാം