നാതാനിയല്‍ എഴുതിയ പ്രണയലേഖനം

ഡിസം 5, 1839,
പ്രിയേ,

കവിതകളെഴുതാന്‍ എനിക്ക് കഴിഞ്ഞുവെങ്കില്‍..! കാരണം നിന്നെ പ്രണയിക്കാന്‍ തുടങ്ങിയതു മുതല്‍ എന്‍െറ ഹൃദയത്തിലും ചിന്തകളിലും കവിത പൂത്തിരിക്കുന്നു.

നീ ഒരു കാവ്യമാണ്. അല്ലെങ്കില്‍ ഇതിഹാസം? അല്ല ഒരു ഭാവഗീതം? അല്ല ഇവയെല്ലാം കൃത്രിമവും ബുദ്ധിപരവുമാണ് നീ സുന്ദരവും കളങ്കമേല്‍ക്കത്തതും ആനന്ദകരവും ദുഃഖഭരിതവുമായ ഒരു നാടോടി ഗാനമാണ്.

പ്രകൃതി ചിലപ്പോള്‍ കണ്ണീരോടെ പാടുന്ന ഒരു ഗാനം ചിലപ്പോള്‍ കണ്ണീരണിഞ്ഞ് കൊണ്ട് പുഞ്ചിരിയോടെ പാടുന്ന ഒരു ഗാനം......

നിന്‍െറ ഹോതോണ്‍

വെബ്ദുനിയ വായിക്കുക