Valentine's Week, Propose Day: നിങ്ങള്‍ക്ക് ഇഷ്ടം തുറന്നുപറയാന്‍ ഒരു ദിവസം; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രേണുക വേണു
ബുധന്‍, 7 ഫെബ്രുവരി 2024 (20:09 IST)
Valentine's Week, Propose Day: ആരോടെങ്കിലും തോന്നിയ ഇഷ്ടം കുറേ കാലമായി ഉള്ളില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടോ? ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടിയിട്ടുണ്ടോ? ഇഷ്ടം തുറന്നുപറയാന്‍ ഉള്ള ഒരു ദിവസമാണ് പ്രൊപ്പോസ് ഡേ. വാലന്റൈന്‍സ് വാരത്തില്‍ ഫെബ്രുവരി എട്ടിനാണ് എല്ലാവര്‍ഷവും പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. 
 
പേര് പോലെ തന്നെ ഉള്ളിലെ പ്രണയവും ഇഷ്ടവും തുറന്നുപറയാനുള്ള ഒരു ദിവസം. ഇനിയുള്ള ജീവിതത്തില്‍ തനിക്കൊപ്പം എന്നും ഉണ്ടാകാമോ എന്ന് ചോദിക്കുന്ന ദിവസം കൂടിയാണ് പ്രൊപ്പോസ് ഡേ. ഉത്തരം യെസ് ആണെങ്കിലും നോ ആണെങ്കിലും അതിനെ പക്വതയോടെ നേരിടുക എന്നുള്ളതാണ് ഇന്നത്തെ തലമുറ പഠിക്കേണ്ട കാര്യം. 
 
ഇഷ്ടം തുറന്നുപറയുന്നത് അപ്പുറത്തുള്ള വ്യക്തിയെ പൂര്‍ണമായി ബഹുമാനിച്ചു കൊണ്ട് വേണം. ലഭിക്കുന്ന മറുപടി എന്തു തന്നെ ആയാലും അതിനോട് ആരോഗ്യകരമായി പ്രതികരിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article