പ്രണയിക്കൂ...സംസാരിക്കൂ..കേള്‍ക്കൂ..

IFMIFM
പ്രണയം കഠിന ഹൃദയനെ ലോല ഹൃദയനും ലോല ഹൃദയനെ അതിലോല ഹൃദയനും ആക്കിത്തീര്‍ക്കുമെന്നാണ്. പ്രണയത്തില്‍ അകപ്പെടുമ്പോള്‍ എല്ലാം നേടിയെന്നു തോന്നും. എന്നാല്‍ ഒരു നിമിഷം മതി എല്ലാം നഷ്ടമാകാനും. പ്രണയം അങ്ങനെയാണ്. എല്ലാം പങ്കു വയ്‌ക്കപ്പെടുന്നെന്ന മുഖം മൂടിയില്‍ സ്വാര്‍ത്ഥതയ്‌ക്ക് തന്നെയാണ് ഇതില്‍ പ്രാധാന്യം.

പ്രണയത്തില്‍ വാചകമടിക്ക് പങ്കുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒട്ടേറെ പറയണമെന്ന് നിങ്ങള്‍ കാലെ കൂട്ടി തയ്യാര്‍ ചെയ്യുന്നതെല്ലാം പങ്കാളി എത്തുന്നതോടെ മറന്നു പോകുകയാണ് പതിവ്. എന്നാല്‍ തന്നെ പഴകുമ്പോള്‍ ഈ സംഭ്രമം പതിയെ വഴി മാറുന്നതും കാണാം. തീര്‍ച്ചയായും ആശയ വിനിമയം തന്നെയാണ് ബന്ധത്തെ ശക്തിപ്പെടുത്തുന്നത്.

പ്രകടിപ്പിക്കാത്ത ഉള്ളിലൊളിപ്പിക്കുന്ന പ്രണയവും തുറന്നു പറയാത്ത ആശയ വിനിമയവും തികച്ചു വ്യര്‍ത്ഥം തന്നെ. സംസാരങ്ങള്‍ ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ്. നല്ല പ്രണയം എപ്പോഴും സമര്‍പ്പിക്കലാണ്. കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന നിങ്ങള്‍ പരസ്പരം സംസാരം പങ്കുവയ്‌ക്കുന്നവര്‍ കൂടിയായിരിക്കണമെന്ന് വിദഗ്ദമതം.

പുരുഷന്‍ കേള്‍വിക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുമ്പോള്‍ സ്ത്രീ സംസാരിക്കാനാണ് താല്പര്യപ്പെടുന്നത്. പ്രണയത്തില്‍ പുരുഷനു സംസാരം പങ്കു വയ്‌ക്കുന്നതിനേക്കാള്‍ കേഴ്‌വിക്കാരനാകേണ്ടി വരികയാണ് പതിവ്. പുരുഷന്‍‌മാര്‍ വളരെ കുറച്ചു മാത്രം സംസാരിക്കുമ്പോള്‍ സ്ത്രീകള്‍ക്കാണ് ഏറേ പറയാനുള്ളത്. പെണ്ണിനു അവളുടെ വികാരങ്ങള്‍ പങ്കു വയ്‌ക്കപ്പെടുമ്പോഴാണ് സന്തോഷം. എല്ലാം തുറന്നു പറയാന്‍ ഒരു പങ്കാളി. പങ്കു വയ്‌ക്കപ്പെടാന്‍ അവള്‍ കൊതിക്കുന്നു.


IFMIFM
പുരുഷന്‍റെ തലച്ചോറില്‍ സംസാരമെന്നത് ഒരു പ്രധാന സംഭവമല്ല. ഒരു പുരുഷന്‍റെ തലച്ചോറിന്‍റെ ഇടതു ഭാഗമാണ് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതെന്ന് എം ആര്‍ ഐ സ്കാന്‍ പറയുന്നു. അതെസമയം പുരുഷന്‍ മണിക്കൂറുകളോളം സ്ത്രീകളുടെ സംസാരം കേള്‍ക്കാനായി കാത്തിരിക്കും. അതുകൊണ്ട് തന്നെയാണ് പങ്കാളിയുമായി മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ മണിക്കൂറുകളോളം അവന്‍ മിണ്ടാതിരിക്കുന്നത്. അവള്‍ വാചകമടിക്കുന്നതും.

മണിക്കൂറുകളോളം പെണ്ണുങ്ങള്‍ സംസാരിക്കാതെ ഇരിക്കുന്നെങ്കില്‍ അവള്‍ ഒരു പ്രശ്നത്തിലാണെന്ന് വ്യക്തം.എന്നാല്‍ പ്രണയവും സൌഹൃദവും ഏറ്റവും ആസ്വദിക്കുന്നത് പുരുഷനാണ്. തകരുമ്പോള്‍ കൂടുതല്‍ ദു:ഖിക്കുന്നതും അവനാണെന്ന് മന:ശ്ശാസ്ത്രം പറയുന്നു. എന്നാല്‍ കൂടുതല്‍ സമയവും കൂട്ടുകാരികളും കുട്ടികളുമായി ചെലവഴിക്കുന്ന പെണ്‍കുട്ടികള്‍ ബന്ധങ്ങളും സൌഹൃദങ്ങളും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്.

ഒരു പെണ്‍കുട്ടി കേള്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പത്തു സെക്കന്‍ഡിനുള്ളില്‍ ആറു തവണയെങ്കിലും അവളുടെ ഭാവം തന്നെ മാറുമെന്നാണ്. അതിനു ശേഷമേ ഫീഡ് ബാക്ക് നടക്കുകയുള്ളൂ. എന്നാല്‍ വള വളാന്ന് സംസാരിക്കുന്ന നിങ്ങളുടെ പ്രകൃതം അവള്‍ക്ക് ഇഷ്ടമാകണമെന്നില്ല. ചെറിയ സെന്‍റിമെന്‍സ് അവള്‍ക്ക് ഇഷ്ടമായേക്കാം. എന്നാല്‍ ഇത് അധികരിച്ചാലും അവള്‍ക്ക് മടുക്കും. പങ്കുവയ്‌ക്കപ്പെടാനാണ് അവള്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. എന്നാല്‍ എല്ലാമല്ലെന്നു മാത്രം...