പ്രണയം തുളുമ്പും ദാമ്പത്യം

IFMIFM
ദാമ്പത്യം സന്തോഷകരമാക്കാന്‍ എന്താണു വേണ്ടതെന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍ കാണും. എന്നാലും ഒറ്റവാക്കില്‍ നല്‍കാവുന്ന ഉത്തരം ദിവസേന ഗാഢമായ ആലിംഗനങ്ങള്‍ നല്‍കുക എന്നതാണ്.

ആലിംഗനത്തോപ്പം സുന്ദരമായൊരു സായാഹ്നം, തിരക്കില്ലാത്ത ഒരു റെസ്റ്റോറന്‍റില്‍ നിന്ന് മനോഹരമായ ഒരു ഡിന്നര്‍ തുടങ്ങിയവയൊക്കെ ആരോഗ്യകരമായ ദാമ്പത്യത്തിന് വിളക്കു തെളിക്കുമത്രേ. നാലായിരത്തോളം ദമ്പതികളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് ഗവേഷകര്‍ ഇക്കാര്യം ഉറപ്പിച്ചു പറയുന്നത്.

ജീവിതം മനോഹരമാക്കണം എന്നു നിര്‍ബന്ധമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ കുറഞ്ഞത് ഏഴ് സായാഹ്നങ്ങളെങ്കിലും പങ്കുവയ്ക്കുന്നു. രണ്ട് ഡിന്നറെങ്കിലും പുറത്തു നിന്ന് കഴിക്കുന്നു. ഒന്നിച്ച് കൈപിടിച്ചൊരു നടത്തം, കുട്ടികളെയും സുഹൃത്തുക്കളെയും ഒഴിവാക്കി ഒരു സിനിമാ കാണല്‍ ഇതൊക്കെ ദാമ്പത്യത്തിലെ പ്രണയത്തെ ഉണര്‍ത്തുമത്രേ.

മാസത്തില്‍ ഒരിക്കലെങ്കിലും ചെറുതെങ്കിലും അര്‍ത്ഥവത്തായ സമ്മാനങ്ങള്‍ നല്‍കാം. ഇതൊക്കെയാണെങ്കിലും രണ്ടു സായാഹ്നങ്ങളിലെങ്കിലും പിരിഞ്ഞിരിക്കുന്നത് നല്ലതാണത്രേ. അവരുടെ ലക്‍ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പിന്തുണ നല്‍കുക, അതിനു സാഹചര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ പങ്കാളിയുടെ മതിപ്പു വര്‍ദ്ധിപ്പിക്കുമത്രേ.

വെബ്ദുനിയ വായിക്കുക