പ്രണയം തകരുമ്പോള്‍

IFMIFM
പ്രണയം തുടങ്ങിയ കാലം മുതല്‍ തന്നെ പ്രണയബന്ധത്തിലെ തകര്‍ച്ചകളുമുണ്ട്. പറയുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ആ കാലഘട്ടത്തെ അഭിമുഖീകരിക്കുക തീര്‍ത്തും നിസ്സാരമായ സംഗതിയല്ല. മുറിവുകള്‍ ഉണക്കാന്‍ കാലത്തിനേ കഴിയൂ. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് നമുക്കും ശ്രമിക്കാം.

പിന്തുണയേക്കുറിച്ച് ചിന്തിക്കുക. വിഷമ ഘട്ടത്തില്‍ തുറന്നു സംസാരിക്കാന്‍ ആരുണ്ടെന്ന് ചിന്തിക്കുക. അവരോടു സംസാരിക്കുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക. സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടാകുക എന്നത് വലിയ സംഗതിയാണ്.

ഓര്‍മ്മകള്‍ മായ്ക്കുക. ഓര്‍മ്മകള്‍ മായ്ച്ചുകളയാന്‍ സാദ്ധ്യമല്ല. എന്നാല്‍ ഓര്‍മ്മകളെ സൃഷ്ടിക്കുന്ന മുന്‍ പങ്കാളിയുടെ കത്തുകള്‍, സമ്മാനങ്ങള്‍, അയാള്‍ മറന്നുവച്ച സാധനങ്ങള്‍ തുടങ്ങിയവയൊക്കെ ഉപേക്ഷിക്കുക. തിരികെ നല്‍കുകയോ നശിപ്പിക്കുകയോ ചെയ്യാം.

മുന്‍ പങ്കാളിയുടെ ഫോട്ടോകളും ഇ-മെയിലുകളും നശിപ്പിക്കുക. അല്‍പ്പം സ്വാര്‍ത്ഥത ആകാവുന്ന സമയമാണിത്. സ്വന്തം കാര്യം മാത്രം ചിന്തിക്കുക. സുഹൃത്തുക്കളുമായി അടുത്തിടപഴകുക. ബന്ധുക്കളെയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുക. ബന്ധം തകര്‍ന്നതിനു പിന്നാലെ പ്രണയമോ ഡേറ്റിംഗോ വേണ്ട. മനസ്സിന് ആശ്വസിക്കാന്‍ സമയം നല്‍കുക.

കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിന് അപ്പുറം പോകുന്നു എന്നു തോന്നിയാല്‍ ഒരു കൌണ്‍സിലറുടെ സഹായം തേടാം. നല്ല ദിവസങ്ങള്‍ വരാതിരിക്കില്ലെന്ന് വിശ്വസിക്കുക.

വെബ്ദുനിയ വായിക്കുക