ഞാന്‍ നിന്നെ പ്രണയിക്കുന്നു..

ബുധന്‍, 21 മെയ് 2008 (19:09 IST)
PROPRO
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന വെളിപ്പെടുത്തലില്‍ തുടങ്ങുന്നത് പ്രണയാതുരമായ ഒരു വലിയ ബന്ധമാണ്. എന്നാല്‍ നിങ്ങളുടെ ഇഷ്ടക്കാരോട് പറയാന്‍ പോകുന്ന കാര്യം പറയാന്‍ സമയമായെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കണം വെളിപ്പെടുത്തല്‍. ഓരോ കാര്യവും ശരിക്ക് പദ്ധതിയിട്ട് തന്നെ തുടങ്ങണം .

എപ്പോള്‍ എവിടെ വച്ച് പ്രണയം തുറന്ന് പറയണമെന്ന് ആദ്യം തീരുമാനിക്കുക. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതോ പ്രാധാന്യമേറിയതോ ആയ സ്ഥലത്ത് വച്ച് പ്രണയം വെളിപ്പെടുത്താം. അതല്ല, ജന്‍‌മദിനം പോലെയുള്ള ഏതെങ്കിലും പ്രത്യേക ദിനത്തില്‍ വേണമോ എന്നും തീരുമാനിക്കുക. അല്ലെങ്കില്‍ ഇനി ഇഷ്ടപ്പെടുന്നയാളിന്‍റെ ഏതെങ്കിലും പ്രധാന ദിനത്തില്‍.

എന്തായാലും ഏറ്റവും പ്രത്യേകതയുള്ള ദിവസത്തോളം കാത്തിരിക്കുകയും ആ ദിനത്തില്‍ തന്നെ പറയുന്നതുമാണ് ഉത്തമം. വേണമെങ്കില്‍ നിങ്ങള്‍ ആദ്യമായി ഒരുമിച്ചു സമയം ചെലവഴിച്ച റെസ്റ്റോറന്‍റില്‍ വച്ചോ ക്യാമ്പസിലോ ക്യാമ്പസിലെ വാകമരച്ചോട്ടിലോ ക്ലാസ് റൂമിലോ ഇടനാഴിയിലോ എവിടെ വച്ച് വേണമെങ്കിലും ആകാം.

രണ്ടാമത്തെ പടി ഒരു പ്രണയാതുരമായ അവസരം സൃഷ്ടിക്കുക എന്നതാണ്. ഇഷ്ടപ്പെടുന്നയാള്‍ക്കായി എന്തെങ്കിലും സമ്മാനങ്ങള്‍ കരുതാം. അവള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് വേണമെങ്കില്‍ പൂക്കള്‍ കരുതാം. അവനു വേണ്ടി ഒരു കാര്‍ഡ് കരുതാം. എന്തായാലും നിങ്ങളുടെ പ്രണേതാവ് ഇഷ്ടപ്പെടുന്നത് എന്ന് നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും മികച്ച സമ്മാനം.

PROPRO
മൂന്നാമത്തെ പടി നേരെ നോക്കി ആത്മ വിശ്വാസത്തോടെ കരം ഗ്രഹിച്ച് നിങ്ങളുടെ വികാരം തുറന്ന് പറയുക ആണ്. അല്ലെങ്കില്‍ നിങ്ങള്‍ അവരെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന വിവരം മറ്റേതെങ്കിലും ഉദാഹരണത്തില്‍ കൂടി വ്യക്തമാക്കാം. തികച്ചും ആത്‌മാര്‍ത്ഥതയോടെ ആണെങ്കില്‍ നിങ്ങളുടെ വാക്കുകളില്‍ ദൃശ്യമാകുക നിങ്ങളുടെ ഹൃദയമായിരിക്കും.

നാലാമത്തെ ഘട്ടത്തില്‍ അവര്‍ക്കൊപ്പം നിങ്ങള്‍ എത്രമാത്രം സന്തോഷിക്കുന്നെന്ന് സംഭാഷണത്തില്‍ കൂടി വ്യക്തമാക്കാം അല്ലെങ്കില്‍ അവര്‍ക്കൊപ്പം നിങ്ങള്‍ ചെലവഴിക്കുന്ന സമയം എത്രമാത്രം വിലപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താം. ഇനി അതുമല്ലെങ്കില്‍ അവരില്‍ നിങ്ങള്‍ വിലമതിക്കുന്ന കാര്യങ്ങളെ ചൂണ്ടിക്കാണിക്കാം അതില്‍ അഭിനന്ദിക്കാം.

പോസിറ്റീവായ വാക്കുകളില്‍ പ്രണയം വെളിപ്പെടുത്തുക. ഞാന്‍ നിന്നെ അത്രയധികം പ്രണയിക്കുന്നത് കൊണ്ടാണ് വന്നതെന്നോ ഞാന്‍ നിന്നെ പ്രണയിക്കുന്നതായി മനസ്സിലാക്കുന്നെന്നോ അതുമല്ലെങ്കില്‍ ഞാന്‍ നിന്നെ ഒരുപാട് പ്രണയിക്കുന്നെന്നോ ഞാന്‍ നിന്നോടുള്ള പ്രണയത്തില്‍ വീണു പോയെന്നോ ഇനി ഒന്നുമല്ലെങ്കില്‍ ലളിതമായി ഞാന്‍ നിങ്ങളെ പ്രണയിക്കുന്നെന്നോ എങ്ങനെ വേണമെങ്കിലും പ്രണയ വെളിപ്പെടുത്തല്‍ നടത്താം.

എന്നാല്‍ ഒരു പ്രത്യേക കാര്യം അതുമിതും പറഞ്ഞ സമയം കളയരുതെന്ന് മാത്രം. ഇത് നിങ്ങള്‍ക്കുള്ള ദിനമാണ്. ഏറ്റവും നന്നായി തയ്യാറെടുത്ത ശേഷം അനുയോജ്യമായ പ്രണയാതുരമായ നിമിഷത്തില്‍ ശാന്തമായി നിങ്ങള്‍ക്ക് തോന്നുന്നത് പറയുക. നിങ്ങളുടെ പ്രണയം അവര്‍ ഏറ്റെടുക്കുന്നത് മുഖത്ത് വിടരുന്ന പൂര്‍ണ്ണമാകാത്ത ചിരിയില്‍ നിന്നും വ്യക്തമാകും.