കൊട്ടിയൂരിലെ വൈശാഖ മഹോല്‍സവം

വടക്കെ മലബാറിലെ സവിശേഷതകള്‍ ഏറെയുള്ള ദേവസ്ഥാനമാണ് കൊട്ടിയൂര്‍. ഇവിടെ അമ്പലമില്ല. ആകെയുള്ളത് വനമധ്യത്തിലെ ജലാശയവും അതിനു നടുവിലൊരു തറയും സ്വയംഭൂ ലിംഗവുമാണ്.

ഇടവത്തിലെ ചോതി നാള്‍ മുതല്‍ മിഥുനത്തിലെ ചിത്തിര വരെ യാണ് ഇവിടത്തെ ഉത്സവം .അക്കരെ കൊട്ടിയൂര്‍ എന്ന സ്ഥലത്താണ് ഉത്സവം നടക്കുക. ഇതിന്നുള്ള ഒരുക്കങ്ങള്‍ മേടത്തില്‍ ആരംഭിക്കും.

വാള്‍ വരവ്, തീവരവ് നെയ്യാട്ടം ഇളനീരട്ടം ഭണ്ഡാരവരവ് രേവതി ആരാധന തുടങ്ങി ഒട്ടേരെ സവിശേഷമായ അചാരങ്ങളുണ്ട് വൈശാഖോത്സവത്തിന്.ബാലവി പുഴക്ക് അക്കരെയും ഇക്കരെയും ആയി രണ്ട് ക്ഷേത്ര സങ്കല്പമുണ്ട് ശിവലിംഗം അക്കരെയും ഉപദേവതമാര്‍ ഇക്കരേയും ആണ്.

മേടമാസത്തിലെ വിശാഖം നാളില്‍ ‘പുറക്കൂഴം‘ എന്ന ചടങ്ങോടെയാണ് തുടക്കം. ഇക്കരെ ക്ഷേത്രത്തില്‍ നെല്ലളവ്, അരി അളവ്, അവില്‍ വരവ്, മുതലായ ചടങ്ങുകള്‍ നടക്കും. ക്ഷേത്ര പരിസരത്തുള്ള ആയില്യാര്‍ കാവില്‍ അര്‍ധരാത്രി ഗൂഢ പൂജ എന്ന കര്‍മ്മം നടക്കും.

പടിഞ്ഞീറ്റ നമ്പൂതിരിയാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. വൈശാഖ മഹോല്‍സവ കാലത്തെ പ്രധാന ചടങ്ങുകള്‍ നടത്തേണ്ട നാളുകള്‍ പുറക്കൂഴ ദിവസമാണ് തീരുമാനിക്കുക.


പിന്നീട് ഇടവത്തിലെ മകം നാളില്‍ ‘നീരെഴുന്നള്ളത്ത്‘ എന്ന കര്‍മം നടക്കും. ഈ ദിവസവും ആയില്യാര്‍ കാവില്‍ അര്‍ധരാത്രി ഗൂഢപൂജ നടക്കും. കൊല്ലത്തില്‍ ഈ രണ്ടു ദിവസമേ അവിടെ പൂജയുള്ളൂ. പടഞ്ഞീറ്റ നമ്പൂതിരി പരിവാരങ്ങളോടെബാവലിക്ക് അക്കരെ കടക്കുകയും രഹസ്യ പൂജാകര്‍മ്മങ്ങള്‍ ചെയ്തു തിരിച്ചു പോകുകയും ചെയ്യുന്നു.

പിറ്റേന്ന് മുതല്‍ അക്കരെ കൊട്ടിയൂരില്‍ ഉല്‍സവത്തിനുള്ള ജോലികള്‍ ആരംഭിക്കും. . കുറിച്യ സ്ഥാനികന്‍ കയ്യാലകള്‍ കെട്ടുന്ന ജോലി തുടങ്ങി വെക്കും. നന്പീശന്‍, വാരിയര്‍, പിഷാരടി എന്നിവര്‍ സംഘം ചേര്‍ന്നു ബാവലിപ്പുഴയ്ക്കു ചിറകെട്ടുക എന്ന ജോലി ചെയ്യും.പിന്നെ ചോതി നാളില്‍ നെയ്യാട്ടം നടക്കും.

ഇതിനാവശ്യമായ നെയ്യ് വില്ലിപ്പാലന്‍ കുറുപ്പ് തമ്മങ്ങാടന്‍ നന്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഭരിക്കുന്നത്. ഇതിനായി ഇവര്‍ വിഷുനാള്‍ മുതല്‍ വ്രതം അനുഷ്ഠിക്കാറുണ്ട്. വിവിധ അനുഷ്ഠാനങ്ങളോടെ ശേഖരിച്ചവയ്ക്കുന്ന നെയ്യ് നെയ്യെഴു ന്നള്ളത്തു ദിവസം കൊട്ടിയൂരിലേക്ക് കൊണ്ടു പോവുന്നു.

കുളിച്ച് ക്ഷേത്ര ദര്‍ശനം കഴിച്ച് ഓംകാരധ്വനി മുഴക്കി നെയ്യമൃത് നിറച്ച കിണ്ടികള്‍ തലയില്‍ വച്ച് ഇവര്‍ നെയ്യാട്ട ദിവസം ഇവര്‍ ഇക്കരെ കൊട്ടിയൂരിലെത്തുന്നു.അക്കരെ കൊട്ടിയൂരില്‍ നെയ്യെത്തിക്കാനുല്ല സമയത്തിനായി അവര്‍ കാത്തിരിക്കുന്നു.


വാള്‍, തീ വരവ്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനുള്ള വാള്‍വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നാണ് കൊണ്ടു വരുക. കൊടുംകാട്ടിലൂടെ ഓറ്റിയാണ് വാള്‍ എത്തിക്കുന്നത്. ഇന്നും ഇതിനു പരന്പരാഗത കാനന പാത തന്നെയാണ് ഉപയോഗിക്കുന്നത്. ദേവിയുടെ വാള്‍ ആണ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്.

വാള്‍ സൂക്ഷിക്കുന്ന മുറിയും വിഗ്രഹംവച്ച ഒരു തറയും മാത്രമേ അവിടെയുള്ളൂ. ശാന്തിക്കാരന്‍ തൃത്തറയില്‍ നിവേദ്യം കഴിച്ചു ശിവലിംഗത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഒരു പിടിപൂവുമായി കയ്യില്‍ വാളുമായി അട്ടഹാസത്തോടെ വനത്തിലൂടെ ഓടി കൊട്ടിയൂരിലെ ഇക്കരെ ക്ഷേത്രനടയിലെത്തുന്നു.

കുറ്റ്യാടിയിലെ ചാതിയൂര്‍ ക്ഷേത്രത്തില്‍ നിന്നാണ് തീ എഴുള്ളിപ്പ് തോടന്നൂര്‍ വാരിയരാണ് ഇതിന്‍റെ സ്ഥാനികന്‍. മുതിരേരിയില്‍ നിന്നു വാളും ചാതിയൂരില്‍ നിന്ന് തീയും കൊട്ടിയൂരെ ഇക്കരെ ക്ഷേത്രനടിയിലെത്തിയാല്‍ വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചു വെക്കുകയും തീ അക്കരെ കൊട്ടിയൂരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പിന്നെ ചാതിയൂര്‍ ക്ഷേത്രത്തിലെ തീയും കോട്ടയം തെരുവിലെ തിരശീലയും കൊണ്ട് മണിത്തറയില്‍ ചോതിവിളക്ക് വെക്കുകയായി. പടിഞ്ഞീറ്റ നന്പൂതിരിയുടെ നേതൃത്വത്തില്‍ അഞ്ചു കര്‍മികള്‍ ചേരന്‍ന്നു ചോതി പുണ്യാഹം തളിച്ചു ഫല നിവേദാന്ത്യത്തോടുകുടീ ഭഗവല്‍ വിഗ്രഹം അഷ്ടബന്ധത്തില്‍നിന്നും നീക്കുന്നു. അതിനുശേഷമാണ് നെയ്യാട്ടം .

നെയ്യമൃതുകാര്‍ ഓടയും തീയും വാങ്ങി നെയ്യ് ഉരുക്കിവയ്ക്കുന്നു. കുറുപ്പിന്‍റേയും നന്പ്യാരുടേയും കലശപാത്രങ്ങള്‍ ആണ് ആദ്യമായി ലിംഗത്തില്‍ ആടുക. ക്രമപ്രകാരം ഓരോ മഠക്കാരുടേയും നെയ്യ് പിന്നീട് ആടുന്നു. കൈ മാറിയെത്തുന്ന നെയ്യ് ഭഗവല്‍ ലിംഗത്തില്‍ ആടാനുള്ള ചുമതല കാന്പ്രം നന്പൂതിരിക്കാണ്


ഭണ്ഡാരമെഴുന്നള്ളത്ത്

വിശാഖം നാളില്‍ ഭണ്ഡാരമെഴുന്നള്ളത്താണ്. ഉല്‍സവാവ ശ്യത്തിനുള്ള സ്വര്‍ണം, വെള്ളി പാത്രങ്ങളും ഭഗവാന്‍റെ തിരുവഭരണങ്ങളും മറ്റും അവ സൂക്ഷിച്ചു വച്ച മണത്തന കനിന്പന ഗോപുരത്തില്‍ നിന്നും അടിയന്തിര യോഗത്തോടു കൂടി മണത്തന ചപ്പാരത്തില്‍ ഭഗവതിയുടെ വാള് എഴുന്നള്ളിക്കുന്നതോടൊപ്പം വാദ്യാഘോഷ സമേതം ഇക്കരെ കൊട്ടിയൂര്‍ക്ക് കൊണ്ടുവരുന്നതാണ് ഭണ്ഡാരമെഴുന്നള്ളത്ത്.

ഭണ്ഡാരം ഇക്കരെ ക്ഷേത്രനടയില്‍ എത്തിയാല്‍ അവിടെ നേരത്തെ എഴുന്നള്ളിച്ചു വന്ന മുതിരേരി വാളും ഇക്കരെ ശ്രീകോവിലില്‍ നിന്നു ബലിബിംബവും എഴുന്നള്ളിച്ചു അടിയന്തിര യോഗത്തോടുകൂടി അക്കരെ കടന്ന് ഭണ്ഡാരം തുറന്നു ചപ്പാരത്തിലെ വാളും, മുതിരേരി വാളും അവിടെ എഴുന്നള്ളച്ചു വെക്കുന്നു. ഭഗവല്‍ വിഗ്രഹങ്ങള്‍ യഥാസ്ഥാനത്ത് സ്ഥാപിച്ചു നിത്യപൂജ തുടങ്ങുന്നു. ഇതോടെ വൈശാഖ മഹോല്‍സവം തുടങ്ങുന്നു

ഇത്രയും സമയം സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേ ശനമില്ല. അക്കരെ ക്ഷേത്രത്തില്‍ ആദ്യമായി സഹസ്രകുംഭാഭിഷേ കമാണ് നടത്തുന്നത്. ഇവിടെ ചടങ്ങുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. കൊട്ടിയൂര്‍ ഉല്‍സവം ഒരിക്കലും മുഴുമിപ്പിക്കാറില്ല.

പോയ വര്‍ഷം അവസാനിപ്പിക്കാതെ ബാക്കി നിര്‍ത്തിയ കര്‍മങ്ങള്‍ പിറ്റത്തെ വര്‍ഷം ഭണ്ഡാരമെഴുന്നള്ളിപ്പ് അക്കരെ ക്ഷേത്രത്തില്‍ എത്തുന്നതോടുകൂടി മാത്രമേ പൂര്‍ത്തിയാക്കുകയുള്ളൂ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാല് ആരാധനാ ദിവസങ്ങളില്‍ ഉച്ച ശീവേലിക്കു മുന്പേ ആരാധനാ പൂജ എന്ന കര്‍മ്മം നടക്കാറുണ്ട്.


ഈ ദിവസങ്ങളില്‍ വൈകുന്നേരം നവകത്തോടുകൂടി പഞ്ചഗവ്യവും കളഭവും ഭഗവല്‍ വിഗ്രഹത്തില്‍ ആടാറുണ്ട്. രോഹിണി ദിവസം ആരധനാ പൂജയ്ക്ക് മുന്പായി ആലിംഗന പുᅲാഞ്ജലി എന്ന ചടങ്ങും നിര്‍വഹിക്കാനുണ്ട്.

കൊട്ടിയൂര്‍ ഭ്സക്തജനങ്ങള്‍ വിഷുമുതല്‍ക്കേ വ്രതം ആരംഭിക്കുന്ന്നു . അവര്‍ നെയ്യാട്ട ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് മാറ്റ് മുതലായ മുദ്രകള്‍ ധരിച്ച പിറ്റേന്ന് കാലത്ത് അവരവര്‍ക്ക്കല്പിച്ച് നദിക്കരകളില്‍ ഒത്തുചേരുന്നു.

ഇവിടെവച്ചു പ്രാദേശിക അധികാരിയായ തണ്ടയാന്‍റെ നേതൃത്വത്തില്‍ വണ്ണാത്തിയില്‍ നിന്ന് മാറ്റ് സ്വീകരിച്ചു ഭക്തിപൂര്‍വം ബാവലിയില്‍ കുളിക്കുന്നു മുക്കച്ചെന എന്നതാണ് അവിടത്തെ പ്രധാനകര്‍മം .

എല്ലാവരും പെരുമാളെ ധ്യാനിച്ചു നില്‍കും അപ്പോല്‍ തണ്ടയാന്‍ പ്രണവധ്വനി മുഴക്കുന്നു. ഈ പ്രണവ മന്ത്രം സകല വ്രതക്കാരും ഏറ്റുചൊല്ലുന്നു. തല്ലേ ദിവസം നെയ്യമൃതു സംഘക്കാര്‍ അവസാനിപ്പിച്ച പ്രണവധ്വനി ഇവരാണ് ഏറ്റുവാങ്ങുന്നത്.

വിധിപ്രകാരം തൊപ്പി, പോഞ്ചി മുതലായ ഉപകലണങ്ങള്‍ നിര്‍മിക്കുകയും ദിവസനേ പെരുമാളുടെ പേരില്‍ മഠങ്ങളില്‍ കഞ്ഞിപ്പാര്‍ച്ച നടത്തുകയും ഇളനീരുകള്‍ ശേഖരിച്ചു പനത്തണ്ടില്‍ കോര്‍ത്ത് ഓരോ കാവാക്കി കെട്ടിവയ്ക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക