എസ്ര, ആദം ജൊവാന്‍, വിമാനം എന്നീ വ്യത്യസ്ത ചിത്രങ്ങളിലൂടെയാണ് ഈ വര്‍ഷം പൃഥ്വിരാജ് കളം നിറഞ്ഞത്. ഈ മൂന്ന് സിനിമകളും വിജയം നേടി. എസ്ര 50 കോടി ക്ലബില്‍ പ്രവേശിക്കുകയും ചെയ്തു. മൂന്നുചിത്രങ്ങളിലെയും പൃഥ്വിയുടെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരുന്നു.
മമ്മൂട്ടിയെ മറികടന്നാണ് പൃഥ്വിരാജ് ഒന്നാമതെത്തിയത്. മാസ്റ്റര്‍ പീസ്, ദി ഗ്രേറ്റ്ഫാദര്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവയായിരുന്നു മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ ഗ്രേറ്റ്ഫാദറും മാസ്റ്റര്‍പീസും ബ്ലോക്ബസ്റ്റര്‍ വിജയം നേടി. ടോവിനോ തോമസാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. ഒരു മെക്സിക്കന്‍ അപാരത, ഗോദ, മായാനദി എന്നിവയായിരുന്നു ടോവിനോയുടെ ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളും ഹിറ്റായി.
ടേക്ക് ഓഫ് എന്ന ഗംഭീര ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പാര്‍വതി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 2017ന്‍റെ നായിക മഞ്ജു വാര്യര്‍ തന്നെ. ഉദാഹരണം സുജാത, C/O സൈറാബാനു, വില്ലന്‍ എന്നീ സിനിമകളിലെ തകര്‍പ്പന്‍ പ്രകടനമാണ് മഞ്ജു വാര്യരെ ഒന്നാമതെത്തിക്കുന്നത്. പാര്‍വതിയാണ് രണ്ടാം സ്ഥാനത്ത്.
സി ഐ എ, പറവ, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളിലൂടെ ദുല്‍ക്കര്‍ മികച്ച പ്രകടനം കാഴ്ചവച്ച വര്‍ഷമായിരുന്നു 2017. ഫുക്രി, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്നീ സിനിമകളുമായി ജയസൂര്യയും മികച്ച മത്സരം നടത്തി. ഫുക്രി മാത്രമാണ് പരാജയപ്പെട്ടത്. ആട് 2 ബ്ലോക്ബസ്റ്ററായി മാറുകയാണ്.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്‍റെ പുസ്തകം, വില്ലന്‍ എന്നീ സിനിമകളാണ് 2017ല്‍ മോഹന്‍ലാലിന്‍റേതായി പുറത്തുവന്നത്. ഇതില്‍ മുന്തിരിവള്ളി തകര്‍പ്പന്‍ ഹിറ്റായി. രാമലീല എന്ന ഒറ്റച്ചിത്രത്തിലൂടെ ദിലീപ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രം സ്വന്തം പേരിലാക്കുകയും ചെയ്തു.