ശബരിമല ക്ഷേത്രനട നാളെ തുറക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ജൂണ്‍ 2022 (14:04 IST)
പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട പ്രതിഷ്ഠാ വാർഷികദിന പൂജകൾക്കായി നാളെ തുറക്കും. ജൂൺ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് പ്രതിഷ്ഠാദിനം.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന തിരുനട പ്രതിഷ്ഠാ വാർഷിക ദിന ചടങ്ങുകൾക്കും പൂജകൾക്കും ശേഷം വ്യാഴാഴ്ച രാത്രി പത്തിന് തന്നെ അടയ്ക്കും. ഓൺലൈൻ ബുക്കിംഗിലൂടെ ഭക്തർക്ക് ദർശനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ടായിരിക്കും. ഇതിനു ശേഷം മിഥുന മാസ പൂജകൾക്കായി ജൂൺ പതിനാലിന് വൈകിട്ട് നട തുറക്കും. പിന്നീട് പത്തൊമ്പതിനു രാത്രി തിരുനട അടയ്ക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍