മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലിയെടുപ്പിക്കല്‍, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിങ്ങനെയുള്ള ആധുനിക അടിമത്തങ്ങള്‍ മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ മാര്‍പാപ്പയും അമൃതാനന്ദമയിയും ഒപ്പുവച്ചു.
ലോകത്തുനിന്ന് അടിമത്തം തുടച്ചുനീക്കുന്നതിനായാണ് കത്തോലിക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്സ് മത നേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, മുസ്ലിം മതനേതാക്കള്‍ ഒരുമിച്ച് അണിനിരന്നത്.
അടിമത്തത്തിനെതിരെയുള്ള ചരിത്ര ദൌത്യത്തില്‍ മാര്‍പാപ്പയ്ക്കൊപ്പം പങ്കാളിയാകാന്‍ തന്നെ ക്ഷണിച്ചത് ആദരവായാണ് കാണുന്നതെന്ന് അമൃതാനന്ദമയി പറഞ്ഞു. ആഗോളതലത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഐക്യത്തിലൂടെയും സമാധാനത്തിലൂടെയും പരിഹാരം കണ്ടെത്തുന്നതിന് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ വഴിതെളിക്കുമെന്നും അമൃതാനന്ദമയി അഭിപ്രായപ്പെട്ടു.