പളളിപ്പെരുമ

ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പളളിയാണ് കൊടുങ്ങല്ലൂര്‍ പളളി.

ഹിന്ദുവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ളാം മതം സ്വീകരിച്ച് താജുദ്ദീന്‍ എന്ന പേരു മാറ്റി അറേബ്യയിലേക്കു പോയിരുന്നു ആ സമയം ഹസ്രത് മാലിക് ബ്ഹുദീനാറുടെ നേതൃത്വത്തിലുളള ഒരു ദൗത്യ സംഘം ഭാരതത്തിലെത്തി.

സംഘത്തിന്‍റെ കൈവശം താജുദീന്‍ കൊടുങ്ങല്ലൂര്‍ രാജാവിനോട് പളളി പണിയാനുളള അനുമതി തേടി ഒരു കത്ത് കൊടുത്തയച്ചു. ദൗത്യ സംഘത്തെ കൊടുങ്ങല്ലൂര്‍ രാജാവ് സഹര്‍ഷം സ്വാഗതം ചെയ്യുകയും കൊടുങ്ങല്ലൂര് തന്നെ പളളി പണിയാനുളള സ്ഥലവും നല്‍കുകയും ചെയ്തു.

അങ്ങനെ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച പളളിയായ കൊടുങ്ങല്ലൂര്‍ പളളിയില്‍ ഖാസിയായി മാലികുബ്നുദീനാര്‍ സ്ഥാനമേറ്റു.

കേരളത്തില്‍ രണ്ടാമത്തെ മുസ്ളീം പളളി കൊല്ലത്താണ് .

തിരുവനന്തപുരം പാളയം പളളി,
തിരുവനന്തപുരം ബീമാപളളി,
കൊണ്ടൊട്ടി നേര്‍ച്ചഖുബ്ബ,
കോഴിക്കോട് പട്ടാളപ്പളളി,
കോഴിക്കോറ്റ് മൊയ്തീന്‍ പളളി,
കോഴിക്കോട്കുറ്റിച്ചിറപ്പളളി,
മലപ്പുറത്ത് പെരുന്പടപ്പ് പുത്തന്‍പളളി,
വയനാട്ടിലെ കോറോം പളളി

എന്നിവയാണ് കേരളത്തില്‍ ആദ്യകാലത്തുണ്ടായ പ്രധാന മുസ്ളീം പളളികള്‍.

വെബ്ദുനിയ വായിക്കുക