കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി 500 കോടി രൂപ മുടക്കിയാണ് പരസ്യപ്രചാരണങ്ങള്‍ നടത്തുന്നത്. ഇതിനിടെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പരസ്യം രാഹുല്‍ ഗാന്ധി കോപ്പിയടിച്ചു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മോഡി മൂന്നുകൊല്ലം മുമ്പ് ഉപയോഗിച്ച പരസ്യവാചകം രാഹുല്‍ കോപ്പിയടിച്ചു എന്നാണ് ആക്ഷേപം. 'മേം നഹീം ഹം" (ഞാല അല്ല, നമ്മള്‍) എന്ന പരസ്യ വാചകത്തെ ചൊല്ലിയാണ് തര്‍ക്കം. ഇത് മൂന്ന് വര്‍ഷം മുമ്പ് നടത്തിയ ചിന്തൻ ശിബിർ സമ്മേളനത്തില്‍ മോഡി ഉപയോഗിച്ച വാചകമാണ് ഇതെന്ന് ബിജെപി ആരോപിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിട്ടുണ്ട്.
കോൺഗ്രസുകാർ കോപ്പി ക്യാറ്റുകൾ ആണെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.