സിഗ്മണ്ട് ഫ്രോയിഡ്- എക്കാലത്തെയും ശ്രദ്ധേയനയ മനശ്ശാസ്ത്രജ്ഞന്‍ സിഗ് മണ്ട് ഫ്രോയ്ഡിനെ ആരാധകര്‍ വാനോളം പുകഴ്ത്തി; വിരോധികള്‍ നന്നെ ഇകഴ്ത്തി.നരാധമന്‍ എന്നൂം നീച ലൈംഗികരോഗി എന്നൂം വിളിച്ച് ആക്ഷേപിച്ചു. 1936 സെപ്റ്റംബര്‍ 23നാണ് ആസ്ട്രിയന്‍ ന്യൂറോളജിസ്റ്റും മന:ശാസ്ത്രജ്ഞനും മാനസികാപഗ്രഥനത്തിന്‍റെ ഉപജ്ഞാതാവും സ്ഥാപകനുമായ സിഗ്മണ്ട് ഫ്രോയിഡ് അന്തരിച്ചത്. . പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിനെ നിര്‍ണ്ണായകമായി സ്വാധീനിച്ച ശാസ്ത്രജ്ഞ്ഞനായിരുന്നു ഫ്രോയ്ഡ് എന്നകാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമുണ്ടാവില്ല. മനശ്ശാസ്ത്ര- മനോരോഗ ചികിത്സാ മേഖലയില്‍ മാത്രമല്ല പാശ്ഛാത്യലോകം ജീവിതത്തെ കുറിച്ചും, അവനവനെ കുറിച്ചും ചിന്തിക്കുന്നതില്‍ പോലും അദ്ദേഹം അതിശയകരമായി സ്വാധീനിച്ചു.
1900 കണ്‍ തുറന്നത് ഫ്രോയ്ഡിന്‍റെ സ്വപ ്നങ്ങളുടെ വിശകലം എന്ന പുസ്തകവും അതുയര്‍ത്തിയ ചിന്തകളുമായാണ് 1903 ല്‍ സൈക്കോളജി ഓഫ് എവരിഡേ ലൈഫ് എന്നൊരു പുസ്തകം ഫ്രോയ്ഡ് എഴുതി.മറവിരോഗവും , നാക് പിഴക്കലൂം അബദ്ധമല്ല, അര്‍ഥവത്തയ ചില കാര്യങ്ങള്‍ അബോധപൂര്‍വമായി അവതരിപ്പിക്കലാണ് എന്നദ്ദേഹം പരഞ്ഞു.
പ്രധാന കൃതികള്‍ : ദി ഇന്‍റര്‍പ്രട്ടേഷന്‍ ഓഫ് ഡ്രീംസ് (1900), ബിയോന്‍ഡ് ദി പ്ളഷര്‍ പ്രിന്‍സിപ്പല്‍ (1920), സിവിലൈസേഷന്‍ ആന്‍ഡ് ഇറ്റ്സ് ഡിസ്കണ്ടെന്‍ഡ് (1930).
FILE
FILE
ലഘു ജീവിത ചിത്രം
1856 മെയ് 6 ഇന്നത്തെ ചെക് റിപ്പബ്ളിക്കില്‍ പെടുന്ന മൊറാവിയയിലെ ഫ്രൈര്‍ ബര്‍ഗ് ( ഇന്നത്തെ പ്രിബോര്‍)നഗരത്തിലെ ജൂത കുടുംബത്തിലാണ് ഫ്രോയ്ഡ് ജനിക്കുന്നത്. സിഗ്സ് മണ്ട് എന്നയിരുന്നു യഥാര്‍തപേര് . സ്ക്േളാമോ എന്ന് ജൂത ആചാര പ്രകാരമുള്ള പേരും.
1859 ല്‍ കുടുംബം ആസ്ട്രിയയ്ലെ വിയന്നയിലേക്ക് മാറീ . അവിടത്തെ ജൂത അവാസ കേന്ദ്രമായ ലിയോ പോള്ഡസ്ടഡില്‍ താമസ മുറപ്പിച്ചു.
നിയമം പഠിക്കനാണ് ആദ്യം പുറപ്പെട്ടത് പിന്നെ മനസ്സു മാറ്റി വൈദ്യം പഠിച്ചു.1883 ല്‍ അദ്ദേഹമ് നഡീവ്യൂഹ ചികിത്സക്കായി എലക്ട്രോതെറാപ്പി പരീക്ഷിച്ചു.
വൈദ്യ സാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ജെ.എം.ചാര്‍ക്കോട്ടിന്‍റെ കീഴില്‍ പരിശീലനം നേടി. അപസ്മാര രോഗചികിത്സയ്ക്ക് മാനസികാപഗ്രഥന രീതി ആവിഷ്കരിച്ചു. അതു തെളിയിക്കാന്‍ 30 വര്‍ഷം പരിശ്രമിച്ചു.
1902 ല്‍ ഫ്രോയ്ഡ് വിയന്ന സര്‍വകലാശാലയില്‍ പ്രൊഫസറായി.പിന്നീട് വിദ്യാര്‍ഥികളടക്കം 17 പേരെ ചേര്‍ത്ത് സൈക്കോ അനലിസ്റ്റ് സൊസൈറ്റി ഉണ്ടാക്കി ഉള്‍പ്പോരു കാരണം രണ്ട് ശിഷ്യന്മാര്‍ പിണങ്ങീപ്പിരിഞ്ഞു.
1923 ആയപ്പോഴേക്കും ഫ്രോയ്ഡിന്‍റെ ചിന്തകള്‍ ലോകത്ത് വലിയൊരു കോളിളക്കം നടത്തിക്കഴിഞ്ഞിരുന്നു. ഫ്രോയ്ഡ് എന്ന് കേള്‍ക്കത്തവരായി ആരുമുണ്ടായിരുന്നില്ല . മനുഷ്യ ന്‍റെ മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത് ലൈംഗികതയാണെന്ന അദ്ദേഹത്തിന്‍റെ സിദ്ദാന്തമാണ് അന്നേറ്റവും ശ്രദ്ധിക്കപ്പെട്ടത്.
1923 ല്‍ ഫ്രോയ്ഡ് അര്‍ബുദരോഗിയായി. താടിയെല്ലിനായിരുന്നു കാന്‍സര്‍. ജര്‍മ്മനിയില്‍ അധിക്കരമേറ്റ നാസി ഭരണകൂടം ഫ്രോയ്ഡിന്‍റെ പുസ്തകങ്ങള്‍ കത്തിച്ചു. പാസ്പോര്‍ട്ട് കണ്ടുകെട്ടി.
അന്നേറ്റവും പ്രസിദ്ധനായിരുന്നതു കൊണ്ടു മാത്രം അദ്ദേഹത്തെ നാടു വിട്ടു പോകാന്‍ അനുവദിച്ചു. നാസിസത്തില്‍ നിന്ന് രക്ഷപ്പെട്ട് ലണ്ടനിലെത്തി അവസാന വര്‍ഷങ്ങള്‍ അവിടെ ജീവിച്ചു