ഓര്‍മ്മശക്തിയെ കുറിച്ച് ആള്‍ക്കാര്‍ സംസാരിക്കാറുണ്ട്. എന്നാല്‍, മനുഷ്യന്‍ എങ്ങനെ ആണ് കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുന്നതെന്ന് അറിയുമോ?
കാര്യങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ ഓര്‍ത്തു വയ്ക്കുന്നതു പോലെ ആണ് മനുഷ്യന്‍റെ ഓര്‍മ്മയും. മൂന്ന് കാര്യങ്ങളാണ് ഇതിന് വേണ്ടത്.
എന്‍കോഡിംഗ്: ഓര്‍ത്തു വയ്ക്കാനായി വിവരങ്ങള്‍ ശേഖരിക്കുന്ന പക്രിയ ആണ് എന്‍കോഡിംഗ് കൊണ്ടു അര്‍ത്ഥമാക്കുന്നത്. കമ്പ്യൂട്ടറില്‍ 1, 0 എന്നിങ്ങനെ ഡാറ്റ ശേഖരിക്കുന്നു. മനുഷ്യരില്‍ ഇത് നിലവിലുള്ള ഒരു ഒരു ഓര്‍മ്മയുമായോ ഒരു പ്രതിച്ഛായയുമായോ ഒരു ശബ്ദവുമായോ ആയിരിക്കും ഡായ ശേഖരിക്കുന്നത്.
സ്റ്റോറേജ്: വിവരം ശേഖരിച്ചു വയ്ക്കുക എന്നതാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. കമ്പ്യൂട്ടറില്‍ ഇത് ഹാര്‍ഡ് ഡ്രൈവില്‍ ശേഖരിക്കുന്നു. മനുഷ്യരിലും സമാനമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഓര്‍മ്മയില്‍ ഒരു കാര്യം സൂക്ഷിക്കാന്‍ മാനസികമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്.
റീട്രീവല്‍: ശേഖരിച്ച് വച്ചിരിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടു വരികയാണ് ഇതു കൊണ്ടു ചെയ്യുന്നത്. എന്‍കോഡിംഗ് പക്രിയയ്ക്ക് നേരെ തിരിച്ചുളള പക്രിയ ആണ് ഇവിടെ നടക്കുന്നത്.