എന്തെങ്കിലും ഭീഷണികളോ അപകടങ്ങളോ ഉണ്ടാകുമ്പോഴാണ് സാധാരണ ഗതിയില്‍ ഉതകണ്ഠ ഉണ്ടാകുന്നത്. ഉതകണ്ഠയുള്ളപ്പോള്‍ ആള്‍ക്കാര്‍ അസ്വസ്ഥമാകുകയും മനോസംഘര്‍ഷത്തിന് അടിമപ്പെടുകയും ചെയ്യും.
ജീവിത പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉതകണ്ഠയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകുന്നു.ജോലി നഷ്ടപ്പെടുക, വ്യക്തി ബന്ധങ്ങള്‍ താറുമാറാകുക, ഗുരുതരമായ രോഗം എന്നിവ ഉതകണ്ഠ ബാധിക്കാന്‍ കാരണമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്.
എന്നാല്‍, ഇക്കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഉതകണ്ഠകുറച്ച് കാലം മാത്രമേ നീണ്ടുനില്‍ക്കൂ. ഇതൊന്നും ചികിത്സ വേണ്ടുന്ന ഉതകണ്ഠയല്ല. ദൈനംദിന ജീവിതത്തിന്‍റെ ഭാഗം തന്നെ ആണിവ.
അതേസമയം, ഉതകണ്ഠ അമിതമാകുമ്പോള്‍ പ്രശ്നമാകുന്നു. ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെ തന്നെ അത് ബാധിക്കുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരോ ദിവസവും ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ തേടേണ്ടതുണ്ട്.
ഉതകണ്ഠ അമിതമാകുമ്പോള്‍ വ്യക്തിയുടെ ചിന്താഗതിയെയും പെരുമാറ്റത്തെയും അത് ബാധിക്കുന്നു. ആരോഗ്യത്തെ ദോഷകരമായി അത് ബാധിക്കുന്നു. 20ല്‍ ഒരാള്‍ക്ക് എപ്പോഴെങ്കിലും ഉതകണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകും.
പൊതുവെ അമിതമായ ഉതകണ്ഠ ബാധിച്ചവര്‍ തങ്ങളെ കുറിച്ചും തങ്ങള്‍ സ്നേഹിച്ചവരെ കുറിച്ചും ആശങ്കാകുലരായിരിക്കും.സാമ്പത്തിക പ്രശ്നം, ആരോഗ്യം, വ്യക്തി ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കുമിവരുടെ ഉകണ്ഠ.
ഉതകണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അകറ്റാന്‍ മനോരാഗ വിദഗ്ദ്ധന് കഴിയും. എന്നാല്‍, ഉതകണ്ഠയുടെ സ്വഭാവത്തിനനുസരിച്ചും രോഗിയുടെ സ്വഭാവ വിശേഷതകള്‍ക്കനുസരിച്ചുമായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്.‘കോഗ്നിറ്റീവ്‘ തെറാപ്പി ‘ബിഹാവിയറല്‍ ’തെറാപ്പി എന്നിവ കൊണ്ടു രോഗം ഭേദമാകാറുണ്ട്.
ഒരു വ്യക്തിക്ക് ഒരു പ്രത്യേക സ്ഥലവുമായോ പ്രശ്നവുമായോ ബന്ധപ്പെട്ട് ഉതകണ്ഠ ഉണ്ടാകുകയാണെങ്കില്‍ ഒരു മനോരോഗവിദഗ്ദ്ധന്‍റെ സഹായത്തോട് കൂടി അതില്‍ നിന്ന് മോചിതനാകാന്‍ കഴിയും. അതുപോലെ, തങ്ങളുടെ പ്രശ്നങ്ങള്‍ മനോരോഗവിദ്ഗദ്ധനുമായി ചര്‍ച്ച ചെയ്യുന്നതിലൂടെ പ്രശ്നത്തിന്‍റെ മൂല കാരണം എവിടെ ആണെന്ന് കണ്ടെത്തി പരിഹരിക്കാവുന്നതുമാണ്.