സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ?

നിങ്ങളെ ഭാര്യയോ കാമുകിയോ അല്ലെങ്കില്‍ ബിസിനസ് പങ്കാളിയോ വിശ്വസിക്കുന്നുണ്ടോ എന്ന് തെളിയിക്കാന്‍ ആകുമോ?

ഇത്രയും നാള്‍ വിശ്വാസം എന്നത് വെറും വിശ്വാസം മാത്രമായിരുന്നു എങ്കില്‍ ഇതാ വിശ്വാസവും തെളിയിക്കാന്‍ ആകും എന്ന് അമേരിക്കന്‍ ശാസ്ത്രജ-്ഞര്‍ അഭിപ്രായപ്പെടുന്നു.

ഒരാള്‍ മറ്റൊരാളെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്ന് ബ്രയിന്‍ സ്്കാനിംഗിലൂടെ തെളിയിക്കാന്‍ കഴിയും എന്ന് അമേരിക്കയിലെ ബയ്ലര്‍ കോളജ-് ഓഫ് മെഡിസിന്‍ ഗവേഷക വിഭാഗം തെളിയിക്കുന്നു.ഇതിനായി പണം വച്ചുള്ള ഒരു കളിയില്‍ പങ്കെടുത്തവരുടെ മാഗ്നറ്റിക് റസണൊന്‍സ് സ്്കാന്‍(എം ആര്‍ ഐ) തെളിവായി കാട്ടുന്നു.

തലച്ചോറിലെ കോഡറ്റോ ന്യുക്ളിയസ് എന്ന ഭാഗം ഒരാള്‍ മറ്റൊരാളില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ പ്രകാശിതം ആകും എന്നാണ് എം ആര്‍ ഐ സ്കാനിലൂടെ ഗവേഷക സംഘം തെളിയിക്കുന്നത്.പണം വച്ചുള്ള കളിയുടെ പത്തു റൗണ്ടുകള്‍ ഗവേഷക സംഘം നിരീക്ഷിക്കുക ഉണ്ടായി.

ഇതില്‍ ഉറപ്പുള്ള സാഹചര്യങ്ങലില്‍ എല്ലാം ഇരുവരുടെയും കോഡറ്റോ ന്യൂക്ളിയസ് പ്രകാശിതം ആയിരുന്നതായും ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ എതിരാളിയുടെ തലച്ചോറിന്‍റെ വിശ്വാസ കേന്ദ്രം പ്രത്യേകത വെളിവാക്കിയില്ല എന്നും നിരീക്ഷകര്‍ വെളിവാക്കുന്നു.

വിവിധ പ്രദേശത്തുള്ളവരില്‍ വിശ്വാസത്തിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകുമോ എന്ന പരീക്ഷണം കൂടി ഗവേഷക സംഘം ഏറ്റെടുത്തു നടത്തി വരിക ആണ്.ഇതിനായി ജ-ര്‍മ്മനി മുതല്‍ ചൈന വരെ ഉള്ള രാജ-്യങ്ങൈല്‍ പരീക്ഷണം നടത്തും.

പുതിയ കണ്ടെത്തല്‍ മറ്റുള്ളവരില്‍ വിശ്വാസം അര്‍പ്പിക്കാന്‍ കഴിയാത്ത മാനസിക സ്ഥിതി ഉള്ളവര്‍ക്കും ഓട്ടിസം പോലെയുള്ള രോഗങ്ങളെ കുറിച്ചു നടത്തി വരുന്ന ഗവേഷണങ്ങള്‍ക്കും സഹായകം ആയേക്കാം എന്നാണു കരുതുന്നത്.

വെബ്ദുനിയ വായിക്കുക