ജയലളിത ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കമിടും

തിങ്കള്‍, 3 മാര്‍ച്ച് 2014 (15:18 IST)
PRO
എഐഎഡിഎംകെയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്ത് ഇന്ന് കാഞ്ചീപുരത്ത്പാര്‍ട്ടി അധ്യക്ഷയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ ജയലളിത ഇന്ന് തുടക്കമിടും.

ഡിഎംകെ, ഡിഎംഡികെ, പിഎംകെ കക്ഷികള്‍ സഖ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് ജയലളിതയുടെ പടയൊരുക്കം.സമാധാനം, വികസനം, ജനക്ഷേമം എന്നീ വിഷയങ്ങള്‍ മുന്‍ിര്‍ത്തിയാണ് എഐഎഡിഎംകെ വോട്ട് തേടുന്നത്.

ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികളുടെ കൂട്ടായ്മയില്‍ ആദ്യം പങ്കെടുത്തിരുന്നു.
സഖ്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചില മണ്ഡലങ്ങളില്‍ ജയലളിത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സിപിഎം അടക്കമുള്ള കക്ഷികള്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക