മോഡിയുടെ വികസനവാദങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാള്‍ ഗുജറാത്തിലെത്തി

ബുധന്‍, 5 മാര്‍ച്ച് 2014 (15:09 IST)
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഗുജറാത്തിനെ സംബന്ധിച്ച് ഉന്നയിക്കുന്ന വികസനവാദങ്ങള്‍ പരിശോധിക്കാനായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തി.

ഗുജറാത്തില്‍ എല്ലായിടത്തും വികസനമെത്തിയെന്ന് ഗുജറാത്ത് സര്‍ക്കാരും മാധ്യമങ്ങളും പറയുന്നുവെന്നും വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് വിസനമെത്തിയെന്നും അഴിമതി തുടച്ചുനീക്കിയെന്നുമാണ് അവരുടെ അവകാശ വാദം.

അവകാശ വാദങ്ങളിലെ വികസനം പരിശോധിക്കാനാണ് താന്‍ ഗുജറാത്തിലെത്തിയിരിക്കുന്നതെന്നും അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ കെജ്‌രിവാള്‍ പറഞ്ഞു.

കെജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഗുജറാത്ത് സന്ദര്‍ശിക്കുന്ന ആം ആദ്മി സംഘത്തിലുണ്ട്. ഗുജറാത്തിലെത്തിയ എ‌എപി നേതാക്കള്‍ക്ക് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

വെബ്ദുനിയ വായിക്കുക