കെ കെ രമ കേരളയാത്ര നടത്തും

തിങ്കള്‍, 17 ഫെബ്രുവരി 2014 (09:45 IST)
PRO
ടിപി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി നേതാവുമായ കെ കെ രമയുടെ നേതൃത്വത്തില്‍ കേരളയാത്ര നടക്കും.

മാര്‍ച്ച് 16ന് കാസര്‍കോട്ടുനിന്നാരംഭിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും. കോഴിക്കോട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം.

വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. കൂടാതെ മറ്റിടങ്ങളില്‍ സമാനചിന്താഗതിക്കാരുമായി ഒത്തുചേരാനും തീരുമാനിച്ചു.

യോഗതീരുമാനങ്ങള്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി എന്‍. വേണു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുപത് മണ്ഡലങ്ങളിലും ആര്‍എംപി സാന്നിധ്യം ഉറപ്പുവരുത്തും.

സിപിഎം നേതാവ് സ ഭാസ്‌കരനെതിരെ രമ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വേണു അറിയിച്ചു. കെകെ രമ, കെഎസ്. ഹരിഹരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക