വൃദ്ധിമാന്‍ സാഹ കളിക്കളം വിട്ടു, കാന്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം വിക്കറ്റ് കീപ്പറായി കെ.എസ്.ഭരത്; കാരണം ഇതാണ്

ശനി, 27 നവം‌ബര്‍ 2021 (14:05 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ്. കാന്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനവും പൂര്‍ണമായി സാഹ വിക്കറ്റിനു പിന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍, മൂന്നാം ദിനത്തില്‍ സാഹ കളിക്കളത്തില്‍ എത്തിയില്ല. പകരം വിക്കറ്റ് കീപ്പറായി കെ.എസ്.ഭരത് എത്തി. സാഹയുടെ സബ് ആയി ആണ് ഭരത് കീപ്പര്‍ ഗ്ലൗ അണിഞ്ഞത്. സാഹയ്ക്ക് കഴുത്തില്‍ അസഹനീയമായ വേദനയും ഉളുക്കും ഉണ്ടെന്നാണ് ബിസിസിഐ അറിയിക്കുന്നത്. സാഹയുടെ കഴുത്തിലെ വേദന കാരണമാണ് പകരക്കാരനായി ഭരത് വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍