അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 269 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ നേടി.
കുംബ്ലെ(9), ഇഷാന്ത് ശര്‍മ്മ(4) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി സെവാഗാണ്(151) രണ്ടാം ഇന്നിംഗ്സില്‍ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ഓസ്‌ട്രേലിയക്കു വേണ്ടി ലീ ജോണ്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.
നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 563 റണ്‍സില്‍ അവസാനിച്ചു. ഹെയ്ഡന്‍(103), പോണ്ടിംഗ്(140), ക്ലാര്‍ക്ക്(118) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പത്താന്‍ ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടി.
അഡ്‌ലെയ്ഡിലെ പിച്ച് സ്‌പിന്നിനെ പിന്തുണക്കമെന്ന പ്രവചനത്തെ കാറ്റില്‍ പറത്തിക്കൊണ്ട് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 526 റണ്‍സ് അടിച്ചുക്കൂട്ടി മാസ്റ്റര്‍ ബാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 153 റണ്‍സ് നേടി. അതേസമയം ഇന്ത്യന്‍ വാലറ്റത്തിന്‍റെ പ്രകടനമായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന്‍റെ സവിശേഷത. വാലറ്റക്കാരായ കുംബ്ലെയും(87) ഹര്‍ഭജനും(63) ഒന്നാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു.