ഓസീസിന് ഒരു വിക്കറ്റ് നഷ്ടം

Webdunia
ശനി, 29 ഡിസം‌ബര്‍ 2007 (11:15 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ ആരംഭിച്ചു. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍മാരില്‍ നിന്നും ഓസീസിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ രണ്ടു പേരും അര്‍ദ്ധശതകം കണ്ട മത്സരത്തില്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 എന്ന ശക്തമായ നിലയിലാണ് ഓസ്ട്രേലിയ.

ഓപ്പണര്‍ ജാക്വസിന്‍റെ(66) വിക്കറ്റാണ് ഓസ്ട്രേലിയയ്‌ക്ക് നഷ്ടമായത്. 87 റണ്‍സ് എടുത്ത മാത്യൂ ഹെയ്‌‌ഡനും നാല് റണ്‍സുമായി റിക്കി പോണ്ടിംഗുമാണ് ക്രീസില്‍. ജാക്വസിനെ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലേ വിക്കറ്റ് കീപ്പര്‍ ധോനിയുടെ കയ്യിലെത്തിക്കുകയായിരുന്നു.