ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ എന്നു പറയുന്നത് വാതം, പിത്തം, കഫം എന്നിവയാണ്. ഈ പ്രകൃതികളില്‍ ഏതെങ്കിലും ഒന്നിന് കൂടുതല്‍ സ്വാധീനം ഉള്ളതായിരിക്കും ഏതൊരു ശരീരവും. ഈ മൂന്ന് അവസ്ഥകളും തുല്യമായി ഇരിക്കുമ്പോഴാണ് ശരീരം രോഗമില്ലാതിരിക്കുന്നത്. ഇവയില്‍ എതെങ്കിലും ഒന്നോ രണ്ടോ വര്‍ധിക്കുമ്പോഴാണ് രോഗം വരുന്നത്.