വിവിധ രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ സൗജന്യ ചികിത്സ: വിളിക്കേണ്ട ഫോണ്‍ നമ്പരുകള്‍ ഇങ്ങനെ

ശ്രീനു എസ്

ബുധന്‍, 17 ഫെബ്രുവരി 2021 (18:54 IST)
തിരുവനന്തപുരം:  സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പ്, പൂജപ്പുര, പഞ്ചകര്‍മ്മ ഒ.പിയില്‍ വിവിധ രോഗങ്ങള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യചികിത്സ ലഭിക്കും.
 
25നും 65നും മധ്യേ പ്രായമുള്ള അമിതവണ്ണമുള്ള രോഗികള്‍ക്കും (ഫോണ്‍: 8281954713, 9562264664) 25നും 50നും മധ്യേ പ്രായമുള്ളവര്‍ക്ക് പുരുഷ വന്ധ്യതയ്ക്കും (ഫോണ്‍: 8590299336, 8281828963) ചികിത്സ ലഭിക്കും. 20നും 60നും മധ്യേ പ്രായമുള്ള ഇന്ദ്രലുപ്ത (വട്ടത്തില്‍ മുടി കൊഴിച്ചില്‍) രോഗികള്‍ക്കും (ഫോണ്‍: 9037382743) 30നും 70നും മധ്യേ പ്രായമുള്ള പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും (ഫോണ്‍: 7907620956, 9745923779) 20നും 70നും മധ്യേ പ്രായമുള്ള റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്കും (ഫോണ്‍: 8281576763, 6282413736) ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭ്യമാണ്. പഞ്ചകര്‍മ്മ ഒ.പി.യില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കുമിടയില്‍ എത്തണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍