ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

ശ്രീനു എസ്

ബുധന്‍, 17 ഫെബ്രുവരി 2021 (16:57 IST)
സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്ററിന്റെ നിയന്ത്രണത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ പത്താം ക്ലാസ് പാസയ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍, കമ്പ്യൂട്ടര്‍   ഫണ്ടമെന്റല്‍സ്, എം.എസ്. ഓഫീസ് ആന്റ് ഇന്റര്‍നെറ്റ്, ഫോട്ടോഷോപ്പ്, വെബ് ഡിസൈനിംഗ്, എംപ്ലോയ്മെന്റ് കോച്ചിംഗ് കോഴ്‌സുകള്‍ ആരംഭിക്കുന്നു.  
 
23ന് മുന്‍പ് അപേക്ഷിക്കണം. അപേക്ഷാ ഫോം ഡിസബിലിറ്റി സ്റ്റഡീസ് ഓഫീസിലും ceds.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0471-2345627.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍