സൂര്യകാന്തിപ്പാടത്തിനപ്പുറം ഒരു നീല കോളാമ്പിപ്പൂവ്. അതു നീയായിരുന്നു. കാറ്റില്‍ ഉലഞ്ഞ് കളിച്ചു ചിരിച്ച് എന്നെ നീ ക്ഷണിച്ചു. നിന്നെ തൊടാന്‍ നെഞ്ചോടു ചേര്‍ക്കാന്‍ ഞാന്‍ പാടം കടന്നു. അവിടെ നീ ഉണ്ടായിരുന്നില്ല. എനിക്കു മുന്‍പേ ആരോ നിന്നെ നെഞ്ചോടു ചേര്‍ത്തിരുന്നു.