ശബരിമലയിലെ ദേവപ്രശ്നം ( ചെങ്ങനൂരിനടുത്തുള്ള കടപ്ര കിഴക്കെക്കൂട്ട് വീട്ടിലെ ചന്ദ്രഹരി അഹമ്മദാബാദില്‍ ഒ എന്‍ ജി സിയിലെ ഉദ്യോഗസ്ഥനാണ്.ജ്യോതിഷ പണ്ഠിതനും ജ്യോതിഷഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് .രാശിചക്രം( മലയാളം), ദി സോഡിയാക് ആന്റ് ആസ്റ്റ്രോണോമി ( ഇംഗ്ളീഷ്) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍ .1994 ല്‍ യഥാര്‍ഥ അയനാംശത്തിന്റെ കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായി )
വിവാദവിഷയമായിത്തീര്‍ന്ന ശബരിമല ദേവപ്രശ്നത്തിന്റെ ഏറ്റവും വിശദമായ റിപ്പോര്‍ട്ട ് നല്‍കിയത് മലയാളം വാരികയാണെന്നത് ആ പ്രസിദ്ധീകരണത്തിന് അഭിമാനകരമായ കാര്യമാണ്.
എന്നാല്‍ എത്രമാത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമാണ് ആ റിപ്പോര്‍ട്ട ്? പൊതുജന താല്പര്യവും ഭക്തജനതാല്‍പര്യവും , ശീഅയ്യപ്പസിധിയുടെ പരിപാവനത്വവും സാഹിതീഭംഗിയാര്‍ന്ന ആ റിപ്പോര് ട്ട'് ലക്ഷ്യമാക്കുുവോ? എന്ന ഒരു ചിന്താഗതിയാണ് എന്റെ ഈ ലേഖനത്തിന് പ്രേരകം.
മലയാളം വാരികയിലെ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാതൃഭൂമി വാര്‍ത്തയുടെ - അതായത്, പ്രശ്നചിന്ത അശുഭ ദിനത്തിലാണെന്ന പത്രക്കുറിപ്പിന്റെ - രചയിതാവും ജൂ ണ് 24 ന് മാതൃഭൂമിയില്‍ ദേവപ്രശ്നത്തിന്റെ നിഗമനങ്ങളെ ചോദ്യം ചെയ്തയാളും ഈ ലേഖകന്‍ തന്നെയാണ്.
തുടര്‍ന്ന് കലാകൗമുദിയില്‍ (9 ജൂലൈ) ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ഛാത്തല ത്തിലാണ് മലയാളം വാരികയില്‍ വളരെയധികം വിശദമായ റിപ്പോര്‍ട്ട ് വന്നത്.
ദ്രാവിഡപാരമ്പര്യവും സ്വയമാര്‍ജ്ജിച്ച വിദ്യയും തൊഴിലും നിത്യംസമസ്ത ജനഹൃദയത്തിലും ബുദ്ധിരൂപേണ വാഴു ഭഗവതിയുടെ അനുഗ്രഹവും മാത്രമാണ് കൈമുതല്‍.
അയ്യപ്പ സന്നിധിക്കും ഭക്തജനങ്ങള്‍ക്കും ശ്രേയസ്കരമായ, സത്യം പ്രകടമാകുന്ന വാക്കുകള്‍ മാത്രം ഭഗവതീ നല്കേണമേ എന്ന അകമഴിഞ്ഞ പ്രാര്‍ത്ഥനയോടെയാണ് ഈ വരികളെഴുതുത്.
മാതൃഭൂമിയിലെ അശുഭദിന വാര്‍ത്തയുടെ ശാസ്ത്രീയത
ജൂ ണ്14 നുള്ള മാതൃഭൂമിയിലെ വാര്‍ത്ത അടിസ്ഥാനരഹിതമായിരുുവോ? അയ്യപ്പസ്വാമിയുടെ വിപത് ന ക്ഷത്രമായ അവിട്ട ത്തില്‍ ഏകാര്ഗ്ഗളമെന്ന മാരകദോഷവും ഗ്രഹസ്ഥിതമായ രാശികള്‍ക്ക് കേന്ദ്ര ത്തില്‍ കുജ-ശനി-ഗുളികയോഗവും ഭവിച്ച് അശുഭപക്ഷപാതമുള്ള രാശിചക്രത്തില്‍ ശുഭോദയത്തിന് രാശിയില്ലാതിരിക്കുമ്പോള് പ്രശ്നചിന്തക്ക് തീയതി കുറിക്കാമോ?
ശുഭോദയം അസാദ്ധ്യമായ രാശിഗ്രഹ സ്ഥിതി ഓട്ട യുള്ള തല മാത്രം വീഴുന്ന നാണയം പോലെയാണ് എന്നും എവിടെ എപ്പോള്‍ പ്രശ്നം വെച്ചാലും അശുഭം മാത്രം പ്രകടമാകുമെതിനാല് ശാസ്ത്രീയമായ ശുഭാശുഭവിചിന്തനമോ ദേവന്റെ ഹിതാഹിതവ്യാഖ്യാനമോ സാദ്ധ്യമല്ല എന്നും തിരിഞ്ഞുനോ ട്ട ത്തിലെങ്കിലും എല്ലാ ജ്യോതിഷികള്‍ക്കും ഇപ്പോള്‍ ബോദ്ധ്യമായി ട്ട ുണ്ട്.
പ്രശ്നചിന്ത അശുഭദിനത്തിലാണെന്ന ഈ ലേഖകന്റെ ജൂ ണ് 12 ന് നല്കിയ മുന്‍കൂര്‍ പ്രസ്താവനക്ക് സാധൂകരണം നല്കുവയാണ് പ്രശ്നചിന്തയും തുടര്‍ുണ്ടായ വിവാദങ്ങളും, തന്ത്രിയും ദേവസ്വം അധികാരികളും പരിഹാരക്രിയ സംബന്ധിച്ച് പല തട്ട ിലായുള്ള സ്ഥിതിയും വാഗ്വാദങ്ങളുമെല്ലാം .
അതു കൂടാതെ പ്രധാന ജ്യോത്സ്യനായിരുന്ന ഉണ്ണിക്കൃഷ്ണ പ്പണിക്കരുടെ സഹായിയായ മരുമകന്റെ പുലയും അങ്ങനെ ജ്യോത്സ്യന്റെ പേരില്‍ കര്‍ക്കടകം ഒിന്നന് നട തുറപ്പോള്‍ തന്ത്രി നടത്തിയ ശുദ്ധികലശവും അശുഭദിനത്തിലാണ് പ്രശ്നം നടന്നെത് തെളിയിക്കുന്നു.
ശബരിമല ദേവപ്രശ്നം: ചില ചിന്തകള്‍
ഈ ദേവപ്രശ്നം തീരുമാനിച്ചത് വിധിപരമോ? ആചാരവിരുദ്ധമോ? അവിശുദ്ധമോ?
ശ്രീഅയ്യപ്പസിധിയുടെ പരിപാവനത്വം വിഷയമാകുമ്പോള്‍ ധിഷണാ വൈഭവം കൊണ്ട് വിവാദത്തെ ന്യായീകരിക്കുതിനോ കൂടുതല്‍ കലുഷമാക്കുതിനോ ആരും ശ്രമിക്കരുത്.
സത്യസ്ഥിതിയെന്താണ്? ശാസ്ത്രം എന്തു പറയുന്നു? സന്നിധാനത്തിന്റെ ശ്രേയസ്സിന് അവശ്യമായ ശാസ്ത്രത്തിന്റെ പാത ഏതാണ്? തെറ്റുകള്‍ സംഭവിച്ചുവോ? സംഭവിച്ചുവെങ്കില്‍ അവയെ ശാസ്ത്രീയമായി എങ്ങനെ പരിഹരിക്കാം? എന്നതാകണം നമ്മുടെ അന്വേഷണം.
ഈ പശ്ഛാത്തലത്തില്‍ നിന്നും വീക്ഷിക്കുമ്പോള്‍ ശബരിമലയിലെ ദേവപ്രശ്നം തീരുമാനിച്ചതു സംബന്ധമായി നമ്മുടെ ശ്രദ്ധയില്‍ വീഴുന്ന കാര്യങ്ങള്‍ താഴെ പറയുന്നു.
(1) തന്ത്രി കണ്ഠരര് മോഹനരുടെ മംഗളം ദിനപ്പത്രത്തിലും നാഗര്‍കോവിലിലും നല്‍കിയതായി റിപ്പോര്‍ട്ട'് ചെയ്യപ്പെടുന്ന പ്രസ്താവന അനുസരിച്ച് ഈ ദേവപ്രശ്നം തന്ത്രിയോട് ആലോചിക്കാ തെയാണ് തീരുമാനിച്ചത്.
മംഗളം റിപ്പോര്‍ട്ട "് ചെയ്തത് - 'സന്നിധാനത്തു നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി ദേവഹിതം അറിയാനാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തിയത്. ഇക്കാര്യം അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം കൊ ട്ട ാരമോ താന്ത്രികാവകാശമു ള്ള താഴമ മഠമോ മേല്‍ശാന്തിയോ അറിഞ്ഞിരുില്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ജി. രാമന്നായര്, അംഗങ്ങളായ എം.ബി. ശ്രീകുമാര്‍, പുനലൂര്‍ മധു എിവരോടൊപ്പം ഒരു നാലാമന്റെ നേതൃത്വത്തിലായിരുുന്ന പ്രശ്നവിധികള്‍.
ബോര്‍ഡ് പ്രസിഡന്റ് രാമന് നായരുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. ദേവപ്രശ്നത്തിന് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണ് യോഗ്യനെന്ന ു കണ്ടെത്തിയതും നാലാമനാണ്.'
മുന്‍വിധിയോ മറ്റ് പ്രേരണ കളോ ഇക്കാര്യത്തില്‍ പാടില്ലെന്നതാണ് ശാസ്ത്രവും ആചാരവും. തന്ത്രിയുടെയും പ്രധാന കര്‍മ്മി യായ മേല്‍ശാന്തിയുടെയും വിധിപ്രകാരവും രേഖാപൂര്വ്വവുമായ ക്ഷണമില്ലാതെ ദേവപ്രശ്നത്തിന് തയ്യാറായി ജ്യോത്സ്യര് എത്തിയത് തന്നെ ശാസ്ത്രവിരുദ്ധവും ആചാരവിരുദ്ധവുമല്ലേ?
(3) ഈ ദേവപ്രശ്നത്തില്‍ എന്താണ് നടന്നതെന്ന് ദൈവജ്ഞനെ നിശ്ഛയിച്ചതിന്റെയും പൃച്ഛയുടെയും വിശദവിവരങ്ങള്‍ മലയാളം വാരിക നല്കുന്നതില് നിന്ന് മനസ്സിലാക്കാം.
മലയാളം ലേഖകനും ചീഫ് സബ് എഡിറ്ററുമെന്നതിലുപരി ഗുരുവായൂരമ്പലത്തിന് തന്ത്രിസ്ഥാനീയനും ചമ്രവ ട്ട ത്തപ്പന്‍ പരദേവതയുമായ ശ്രീകുമാര്‍ ഭ ട്ട തിരിപ്പാടിന്റെ വാക്കുകളില്‍ -
'എന്റെ ഏറ്റവും അടുത്ത സുഹൃത്തും ദ ന്യൂ ഇന്ത്യന്‍ എക്സ്രᅲസ്സിന്റെ പത്തനംതി ട്ട ശബരിമല ലേഖകനുമായ പിടി. മോഹനന്‍പിള്ള അഞ്ചാറുവര്‍ഷമായി ക്ളേശിച്ചു ശ്രമിക്കുകയായിരുന്നു പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പ്പണിക്കരെക്കൊണ്ട് ശബരിമലയില്‍ ഒരു അഷ്ടമംഗലപ്രശ്നം വയ്പ്പിക്കാന്‍.
ന ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 30 ന് അക്ഷയ തൃതീയയുടെ അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാമന് നായരും മെമ്പര്‍ എം.ബി. ശ്രീകുമാറും മോഹനന്‍പിള്ളയും ചേര്‍ന്ന് പണിക്കരെ പ്രശ്നത്തിന് ക്ഷണിക്കാന്‍ വേണ്ടി പരപ്പനങ്ങാടിയില്‍ ചെന്നു .
ഇടവമാസത്തെ മാസപൂജക്ക് നട തുറന്നിരിക്കു മ്പോള്‍ ഇടവം ഒന്ന് മുതല്‍ മൂന്ന് നാല് തീയതികളിലായിരുു പ്രശ്നം വെക്കാന്‍ ഏറ്റവും അടുത്ത തീയതികള്‍. എന്നാല്‍ ആ ദിവസങ്ങളില്‍ ചില പോരായ്മകള്‍ കണ്ടതുകൊണ്ട് പണിക്കര്‍ പ്രശ്നം മിഥുനമാസത്തിലേക്ക് മാറ്റുകയായിരുന്നു...'
(4) എന്താണിവിടെ തെളിയുന്നത്? പത്തനംതി ട്ട യിലെ ഒരു പത്രലേഖകനാണോ ദേവപ്രശ്നത്തിന് യോഗ്യനായ ദൈവജ്ഞനെ നിശ്ഛയിക്കേണ്ടത്? മംഗളം ദിനപ്പത്രത്തിലെ റിപ്പോര്‍ട്ടില്‍ നാലാമനെ് വിശേഷിപ്പിക്കുന്ന ഈ വ്യക്തി പൃച്ഛക്ക് ഊരാളന്മാരൊടൊപ്പം (ദേവസ്വം) പോയത് ശരിയോ?
(5) എത്ര വെള്ളപൂശിയാലും ഇടനിലക്കാരന് ഇടനിലക്കാരനല്ലാതാകുമോ? മലയാളത്തിലെ ലേഖകന്‍ നല്കുന്ന വിവരങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുത് ജൂ 16 ന് രാത്രിയില്‍ പത്തനംതി ട്ട യിലെ ഒരു പത്രപ്രവര്ത്തകന് പറഞ്ഞ വാക്കുകളാണ്.
"മോഹനന്‍പിള്ളക്ക് ഇഷ്ടമില്ലാത്തവരെ ഒന്നടങ്കം പണിക്കര്‍ കുറ്റപ്പെടുത്തി'. കേട്ട കേള്‍വിയായ ഒരു ആരോപണമെന്ന് തോന്നിപ്പിച്ച ആ പ്രസ്താവം ശരിയെന്നും ഇടനിലക്കാരന്റെ സൂത്രപ്പണിയാണ് അമംഗളകരമായ ദേവപ്രശ്നത്തിന് വഴി തെളിച്ചതെന്നും ജന്മംകൊണ്ട് തന്ത്രിയായ ശ്രീകുമാര്‍ ഭ'തിരിപ്പാട് ശബരിമല ശ്രീധര്‍മ്മശാസ്താ വിനെ സാക്ഷി നിര്‍ത്തി എഴുതിയ വരികള്‍ സൂചിപ്പിക്കുന്നു.
(6) ക്ഷേത്രവുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക വ്യക്തിയുടെ ചിരകാലാഭിലാഷത്തിന് ദേവസ്വം അധികാരികള്‍ സഹകരിച്ചാണ് ഈ പ്രശ്നചിന്ത സംജാതമായത്. ഒരു ദേവപ്രശ്നത്തിന് സാധുത നല്കുതാണോ ചേന്നാസ് തന്ത്രികുടുംബാഗം എന്ന് അവകാശപ്പെടു ലേഖകന്‍ നല്കു ഈ വിവരം? ഈവിധമാണോ ഒരു ദേവപ്രശ്നം നിശ്ഛയിക്കേണ്ടത്?
(7) ഏതെങ്കിലും കമ്പനി സ്പോസര്‍ ചെയ്തതുകൊണ്ട് മാത്രം സിധിയില്‍ നടത്താവു കാര്യമാണോ ദേവപ്രശ്നം? കോട്രാക്റ്റ് താല്പര്യമുള്ള ഏതു കമ്പനിക്കും ഒരു ജ്യോത്സ്യനെ തിരഞ്ഞുപിടിച്ച് സന്നിധാനത്തിലെത്തിച്ച് കവടിക്രിയ ചെയ്താല്‍ അത് ദേവപ്രശ്നം ആകുമോ? വിദ്വാനായ ജ്യോത്സ്യനും, തന്ത്രിയും ബോര്‍ഡിന്റെ ഈ ഉപജാപക പ്രവര്‍ത്തനത്തിന് എന്തിന് കൂട്ടുനിന്നു?
ഈ ദേവപ്രശ്നത്തിനുള്ള തീരുമാനം ആചാരവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്ന് ഇവിടെ തെളിയുന്നു.