“ഈ ഭൂമി ഒരു രാജ്യവും മാനവരാശി അതിലെ പൌരാവലിയുമാണ്“- ബഹായി ധര്‍മ്മത്തിന്റെ പ്രവാചകനായ ബഹാവുള്ളയുടെതാണ് ഈ വക്കുകള്‍.
മനുഷ്യ മോചനത്തിനുള്ള ആധുനിക ദിവ്യ സന്ദേസമാണ് ബഹായി ധര്‍മ്മം. മതം ഒരു ഗ്രന്ഥമാണെങ്കില്‍, അതിലെ ഏറ്റവും പുതിയ അധ്യായമാണത്.
ലോകത്ത് ഇന്ന് ലക്ഷക്കണക്കിന് ബഹായി വിശ്വാസികളുണ്ട്.അവരെല്ലാം ഒരു വിശ്വധര്‍മ്മത്തിലും പൊതു വിശ്വാസത്തിലും അടിയുറച്ച് കഴിയുന്നു.
*ഈശ്വരന്‍ സത്യമാണ് *എല്ലാമതങ്ങളുടെയും ഉറവിടം ദൈവീകമാണ് *മനുഷ്യരാശി ഒന്നാണ്...
ഇതാണ് ബഹായി ചിന്താഗതി.
ബഹാവുള്ളയെ ഈ യുഗത്തിലെ ഡൈവദൂതനായാണ് വിശ്വാസികള്‍ കാണുന്നത്.ബഹായി ധര്‍മ്മത്തെ സത്യാനേഷണത്തിലൂടെ മനസ്സിലാക്കാനാണ് വിശ്വാസികളുടെ അഭ്യര്‍ഥന. ബഹായി ആദര്‍ശങ്ങള്‍ പ്രയോഗികമായാള്‍ ലോകത്തില്‍ ശാശ്വത സമാധാനം കൈവരും എന്നവര്‍ ചൂണ്ടിക്കാട്ടുന്നു
താഴെ പറയുന്നവയാണ് പ്രധാന ബഹായി ആദര്‍ശങ്ങള്‍.
*മനുഷ്യ സാഹോദര്യം *മത സൌഹാര്‍ദ്ദം *ലോകസമാധാനം *ശാസ്ത്രവും മതവും തമ്മിലുള്ള രമ്യത *സ്ത്രീ പുരുഷ സമത്വം *സാര്‍വ്വത്രിക വിദ്യാഭ്യാസം *സന്മാര്‍ഗ്ഗനിരതമായ വ്യക്തി ജീവിതം *എലാ സ്പര്‍ദ്ധകളും ഉപേക്ഷിക്കല്‍
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞി കോട്ടണ്‍ ഹില്‍ റോഡീലാണ് സംസ്ഥാന ബഹായി കൌണ്‍സിലിന്റെ ഓഫീസായ ബഹായി ഭവന്‍ . ഫോണ്‍:0471- 2729728,2316643