ഒരുതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നുള്ളതാണ് അക്യുപ്രഷറിന്‍റെ പ്രത്യേകത. മരുന്നുകള്‍ ഇല്ലാത്ത ചികിത്സാ സമ്പ്രദായമാണ് അക്യുപ്രഷര്‍. കണ്ണുകള്‍ക്കുണ്ടാകുന്ന വേദന, സൈനസ്, കഴുത്ത് വേദന, നടുവേദന, വാതം, മാംസ പേശികളുടെ വേദന, മനസംഘര്‍ഷം എന്നിവയ്ക്കെല്ലാം ഉത്തമ ചികിത്സയാണ് അക്യുപ്രഷറിലുള്ളത്.
അള്‍സര്‍ മൂലമുണ്ടാകുന്ന വേദന, സ്തീകള്‍ക്ക് മാസമുറ സമയത്തുണ്ടാകുന്ന വേദന, മലബന്ധം, ദഹനക്കേട് എന്നിവയ്ക്ക് അക്യുപ്രഷറിലൂടെ പരിഹാരം കാണാനാകും. മനസിന്റെ ആശങ്ക അകറ്റാനും നന്നായി ഉറക്കം ലഭിക്കാനും ഈ ചികിത്സാ സമ്പ്രദായം വഴി കഴിയും.