നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മാന്‍ മികച്ച ചിത്രം

WDPRO
നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ്മാന്‍ മികച്ച സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടി. ഇതിലെ സംവിധായകരായ ജോല്‍കോയന്‍, ഏതന്‍ കോയന്‍ എന്നിവര്‍ക്ക് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.

2005ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ നോവലിനെ ആസ്‌പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 1980ല്‍ അമേരിക്കന്‍-മെക്‍സിക്കോ അതിര്‍ത്തിയില്‍ നടക്കുന്ന അനധികൃത മയക്കുമരുന്ന് കടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്.

നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ്മാന്‍ ഓസ്കാര്‍ നോമിനേഷനുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ജാവിയര്‍ ബാര്‍ഡമിന് മികച്ച സഹനടനുള്ള ഓസ്കര്‍ അവാര്‍ഡും ലഭിച്ചു.
PROPRO


ഇതിന് രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചിരുന്നു. ടോമി ലീ ജോണ്‍സ്, ജോഷ് ബ്രോലിന്‍ എന്നിവരാണ് ഇതിലെ അഭിനേതാക്കള്‍. 122 മിനിറ്റുള്ള ഈ സിനിമ നിര്‍മ്മിക്കുന്നതിന് 25 മില്യണ്‍ യു.എസ് ഡോളര്‍ ചെലവായി.