പട്ടികവിഭാഗക്കാര്‍ക്ക്‌ നഴ്സിംഗ്‌ ഡിപ്ലോമ പ്രവേശനം

വ്യാഴം, 20 ഓഗസ്റ്റ് 2009 (18:04 IST)
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ സര്‍ക്കാര്‍ നഴ്സിംഗ്‌ കോളജുകളില്‍ ഡിപ്ലോമ ഇന്‍-ജനറല്‍ നഴ്സിംഗ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

ആകെ സീറ്റിന്‍റെ 20 % സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകര്‍ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ എടുത്ത്‌ +2 പാസായിരിക്കണം. 2009 ജൂണ്‍ ഒന്നിന്‌ 17 വയസ്‌ പൂര്‍ത്തിയായിട്ടുള്ളവരും 35 വയസ്‌ കഴിയാത്തവരും ആയിരിക്കണം അപേക്ഷകര്‍.

അപേക്ഷാഫോറം സെപ്തംബര്‍ അഞ്ചു വരെ 30 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ നഴ്സിംഗ്‌ കോളജുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ ഏഴിനു മുമ്പായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

വെബ്ദുനിയ വായിക്കുക