നാനോ സയന്‍സ്‌ ഗസ്റ്റ്‌ ലെക്ചറര്‍

ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (16:32 IST)
കേരള സര്‍വകലാശാല സെന്‍റര്‍ ഫോര്‍ നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോ ടെക്നോളജിയില്‍ എം ഫില്‍ കോഴ്സിന്‌ നാനോബയോളജിയില്‍ ക്ലാസെടുക്കാന്‍ ഗസ്റ്റ്‌ ലക്ചറര്‍മാരുടെ പാനല്‍ തയ്യറാക്കുന്നു.

യോഗ്യത: ബയോകെമിസ്ട്രി/ ബയോ ടെക്നോളജി/ ബോട്ടണി/ സുവോളജിയില്‍ ഒന്നാം ക്ലാസ്‌ എം എസ്സി ബിരുദവും, നെറ്റ്‌/ പി എച്ച് ഡിയും, പ്രസിദ്ധീകരണങ്ങളും. നാനോ സയന്‍സ്‌/ നാനോ ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണ പരിചയവും പ്രസിദ്ധീകരണങ്ങളുമുള്ളവര്‍ക്ക്‌ മുന്‍ഗണന.

അപേക്ഷകരുടെ അഭാവത്തില്‍ മേല്‍പ്പറഞ്ഞ വിഷയത്തില്‍ പി എച്ച്‌ ഡി യോഗ്യതയുള്ള വിരമിച്ച കോളജ്‌ അദ്ധ്യാപകരെയും പരിഗണിക്കും. സര്‍ട്ടി‍ഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 22-ന്‌ നാല്‌ മണിക്കകം ഓണററി ഡയറക്‌ടര്‍ സെന്‍റര്‍ ഫോര്‍ നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോടെക്നോളജി, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം - 695 581 എ വിലാസത്തില്‍ അപേക്ഷിക്കണം.

വെബ്ദുനിയ വായിക്കുക