സിഡബ്ല്യൂആര്‍ഡിഎമ്മില്‍ താത്‌കാലിക ഒഴിവുകള്‍

വെള്ളി, 30 ഒക്‌ടോബര്‍ 2009 (18:56 IST)
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതികളില്‍ താഴെപറയുന്ന താത്‌കാലിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

1. സീനിയര്‍ ടിസര്‍ച്ച് ഫെലോ: ഒരൊഴിവ്. ശമ്പളം: 14,000 രൂപ. യോഗ്യത: ഹൈഡ്രോളജി ആന്‍ഡ് വാട്ടര്‍ റിസോഴ്‌സില്‍ എം ടെക്ക്. പ്രായം 31.10.2009ന് 28 വയസ്സ് കവിയരുത്.

2. ജൂനിയര്‍ റിസര്‍ച്ച് ഫെലോ: ഒരൊഴിവ്. 10,000 രൂപ ശമ്പളം. യോഗ്യത: സിവില്‍/അഗ്രികള്‍ച്ചര്‍ ബി ടെക്ക്/ എന്‍ വയോണ്‍മെന്‍റല്‍ സയന്‍സില്‍ എം എസ് സി. പ്രായം: 31-10-2009ന് 28 വയസ്സ് കവിയരുത്.

3. ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്: ഒരൊഴിവ്. ശമ്പളം: 5,000 രൂപ. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍/ അഗ്രികള്‍ച്ചാറില്‍ ഡിപ്ലോമ. പ്രായം 31-10-2009ന് 25 വയസ്സ് കവിയരുത്.

എസ് സി/ എസ് ടി/ ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താത്‌പര്യമുള്ളവര്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന മാതൃകയില്‍ അപേക്ഷകള്‍ തയ്യാറാക്കി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടെ അയയ്‌ക്കണം.

വിലാസം: Registrar, CWRDM, Kunnamangalam, Kozhikode - 673571. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ ഒന്ന്.

വെബ്ദുനിയ വായിക്കുക