ഫാഷന്‍ ഡിസൈനിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (15:42 IST)
ഗ്രാമവികസന കമ്മീഷണറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ സി ഡിറ്റും കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റും (കിലെ) ചേര്‍ന്ന്‌ നടത്തുന്ന മൂന്നുമാസത്തെ ഫാഷന്‍ ഡിസൈനിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിലേക്ക്‌ തിരുവനന്തപുരം ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള പ്ലസ്‌ ടു പാസ്സായ 18 നും 25 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു.

ഫാഷന്‍ വസ്ത്ര നിര്‍മ്മാണത്തില്‍ അഭിരുചിയുള്ളവര്‍ക്ക്‌ മുന്‍ഗണന. വിജയകരമായി കോഴ്സും ട്രെയിനിംഗും പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ കിലെ-ഐ ഐ ടി എം പ്ലേസ്മെന്‍റ് സെല്‍വഴി ജോലി ലഭ്യമാക്കും. കോഴ്സ്‌ ഫീ, പഠനോപകരണങ്ങള്‍, താമസം, ഭക്ഷണചെലവ്‌ ഗ്രാമവികസന വകുപ്പ്‌ വഹിക്കും.

താല്‍പര്യമുള്ളവര്‍ എസ് എസ് എല്‍ സി, പ്ലസ്‌ ടു സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം സെപ്തംബര്‍ 14 നു മുമ്പ്‌ സി ഡിറ്റിന്‍റെ കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ്‌ ടീം, മണികണ്ഠാ ടവേഴ്സ്‌, ജവഹര്‍ നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം.

വെബ്ദുനിയ വായിക്കുക