നാനോസയന്‍സ്‌ ലെക്ചറര്‍: വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ

വെള്ളി, 3 ജൂലൈ 2009 (16:49 IST)
കേരള സര്‍വ്വകലാശാല നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോടെക്നോളജി വിഭാഗത്തില്‍ ലെക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന്‌ വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.

യോഗ്യത: ഫിസിക്സില്‍ ഒന്നാം ക്ലാസ്‌ ബിരുദാനന്തര ബിരുദവും നാനോസയന്‍സില്‍ സ്പെഷ്യലൈസേഷനോടുകൂടിയ/ നാനോസയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡിയും പ്രസിദ്ധീകരണങ്ങളും.

അല്ലെങ്കില്‍ 'നെറ്റ്‌' യോഗ്യതയും നാനോസയന്‍സില്‍ ഗവേഷണ പരിചയത്തോടെയുള്ള ഒന്നാം ക്ലാസ്‌ ഫിസിക്സ്‌ എം എസ്സി ബിരുദവും. ഇവരുടെ അഭാവത്തില്‍ നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോടെക്നോളജിയില്‍ എം ഫിലും ഫിസിക്സ്‌ / കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ്‌ എം എസ്സി ബിരുദവുമുള്ളവരെ പരിഗണിക്കും.

പ്രതിമാസം 10,000/- രൂപ. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടി‍ഫിക്കറ്റുകളുമായി ജൂലൈ 14-ന്‌ ഉച്ചയ്ക്ക്‌ ഒരുമണിക്ക്‌ സെനറ്റ്‌ ഹൗസ്‌ കാമ്പസില്‍ ഹാജരാകണം.

വെബ്ദുനിയ വായിക്കുക