ഡന്‍റല്‍ ഹൈജീനിസ്റ്റ്‌ ഒഴിവ്‌

ചൊവ്വ, 9 മാര്‍ച്ച് 2010 (17:43 IST)
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ 6680-10790 രൂപ ശമ്പളനിരക്കില്‍ ഡന്‍റല്‍ ഹൈജീനിസ്റ്റിന്‍റെ ലാറ്റിന്‍ കത്തോലിക്ക്‌ വിഭാഗത്തിന്‌ സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്‌.

യോഗ്യത - എസ് എസ് എല്‍ സിയും തിരുവനന്തപുരം ഡന്‍റല്‍, കോളജില്‍ നിന്നും ഡന്‍റല്‍ ഹൈജീനിസ്റ്റ്‌ കോഴ്സും ജയിക്കണം.

പ്രായം 2009 ജനുവരി ഒന്നിന്‌ 18 -നും 34 -നും മദ്ധ്യേ (എല്‍ സി വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃത ഇളവുണ്ട്‌). മാര്‍ച്ച്‌ 17നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.

വെബ്ദുനിയ വായിക്കുക