ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 ജനുവരി 2025 (16:51 IST)
ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ആറുദിവസമായി വെന്റിലേറ്ററിലായിരുന്നു പെണ്‍കുട്ടി. 19വയസായിരുന്നു. സംഭവത്തില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. തന്റെ സുഹൃത്തായ പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അനൂപിന് ഇഷ്ടമല്ലായിരുന്നു.
 
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ലൈംഗികമായി ഉപദ്രവിച്ചതിന് പിന്നാലെ ചുറ്റികകൊണ്ട് തലക്കടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നാലെ പെണ്‍കുട്ടി ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്ന് അനൂപ് മൊഴി നല്‍കി.
 
ഈ ഷാള്‍ അനൂപ് മുറിക്കുകയും പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയും ചെയ്തു. പെണ്‍കുട്ടി മരിച്ചെന്ന് കരുതിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍