2008 - 09, 2009 - 10 അദ്ധ്യയന വര്‍ഷങ്ങളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ഏറ്റവും നല്ല യൂണിറ്റിനും എന്‍ എസ് എസ് വോളന്റിയര്‍ക്കും ഉള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
ഓരോ റീജിയണില്‍ നിന്നും മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറേയും, യൂണിറ്റിനെയും വോളന്റിയറിനെയും തിരഞ്ഞെടുക്കും. അപേക്ഷയുടെ മാതൃക vhse.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ കഴിഞ്ഞ രണ്ടുവര്‍ഷത്തെ (2008 - 09, 2009 10) പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അവാര്‍ഡ് ഫയല്‍ ഏപ്രില്‍ 15 നകം ഡയറക്ടര്‍, വി എച്ച് എസ് ഇ (എന്‍ എസ് എസ് വിഭാഗം), നാലാം നില, ഹൗസിങ്ങ്ബോര്ഡ്, ശാന്തിനഗര്‍, തിരുവനന്തപുരം - 695 001 വിലാസത്തില്‍ ലഭിക്കണം.