മൂലം നാളില്‍ അഞ്ച്, പൂരാടത്തിന് ഏഴ്, ഉത്രാടത്തിന് ഒമ്പത്, തിരുവോണത്തിന് പതിനൊന്ന് എന്നിങ്ങനെയാണ് മാതേവരുടെ എണ്ണം. ശിവന്‍, മാവേലി, വാമനന്‍ എന്നീ രൂപങ്ങളാണ് മാതേവരില്‍ ഉള്‍പ്പെടുന്നത്.
ഓലയാലുണ്ടാക്കിയ പൂക്കുടയുമായി “പൂവേ പൊലി പൂവേ..” പാട്ടുമായി ഓണപ്പൂക്കള്‍ തേടിയുള്ള യാത്ര പണ്ടത്തെ കുട്ടികള്‍ക്ക് ആവേശമായിരുന്നു. ഇന്ന് പൂവിളി ഇല്ല, പൂക്കളങ്ങള്‍ ഉപ്പളങ്ങളായി മാറുന്നു, നഗരങ്ങളില്‍ പൂക്കളം ചെലവേറിയ ഏര്‍പ്പാടാകുന്നു.