മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (18:27 IST)
maveli

മാവേലിയെ വരവേല്‍ക്കുന്നതിനായാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. എന്നാല്‍ ഓണക്കാലത്ത് ഉപജീവനത്തിനായി മാവേലി വേഷം കെട്ടുന്ന നിരവധിപേരുണ്ട് നമ്മുടെ നാട്ടില്‍.
 
നാടക നടനായ ലാസര്‍ മാവേലിയുടെ വേഷം കെട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം പത്തായി. കിരീടവും മെതിയടിയും അണിഞ്ഞ് കടകളില്‍ നിന്നും കടകളിലേക്കുള്ള ലാസറിന്റെ മാവേലി വേഷം പോകുന്നത് നോക്കി നില്‍ക്കാന്‍ വളരെ കൌതുകമാണ്. വിമുക്തഭടനായ ലാസറിന്റെ വലിയ കുടവയറും മീശയുമെല്ലാം മാവേലിയെ അനുസ്മരിപ്പിക്കുന്നതാണ്.
 
രാവിലെ പത്ത് മണിമുതല്‍ ആരംഭിക്കുന്ന മാവേലി വേഷം അവസാനിപ്പിക്കുന്നത് രാത്രി ഏഴ് മണിക്കാണ്. തിരുവന്തപുരത്തെ മറ്റൊരു മാവേലിവേഷക്കാരനാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഷാജി. വൈകുന്നേരം നാല് മണിവരെ ഓട്ടോറിക്ഷ ഓടിച്ച ശേഷമാണ് ഷാജി മാവേലിയുടെ വേഷം കെട്ടുന്നത്.
 
കടകളിലെത്തുന്നവര്‍ക്ക് കൌതുകം പകരുന്ന ഈ മാവേലിമാര്‍ക്ക് തുച്ഛമായ പ്രതിഫലം മാത്രമേ ലഭിക്കുന്നുള്ളൂ. കേരളത്തിലെ മിക്ക കടകള്‍ക്ക് മുന്നിലും ഇത്തരത്തില്‍ മാവേലിവേഷക്കാരെ കാണാം. ജനങ്ങള്‍ക്ക് നേരെ കൈവീശി പുഞ്ചിരിച്ചു നില്‍ക്കുന്ന മാവേലി കടകളിലേക്ക് ആളുകളെ വിളിച്ച് കയറ്റുന്നുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article