പാചക വിദഗ്ധയായ ലക്ഷ്മി നായരുടെ ഇഷ്ട വിഭവമാണ് ഇടിച്ചു പിഴിഞ്ഞ പായസം. വെബ്ദുനിയ വായനക്കാര്‍ക്കായി ലക്ഷ്മി പാചക വിധി വിവരിക്കുന്നു.
ചേര്‍ക്കേണ്ടവ
പച്ചരി - 1 കപ്പ് വെള്ളം - 5 കപ്പ് ശര്‍ക്കര - 1 കപ്പ് (കാല്‍ക്കിലോ ശര്‍ക്കരയില്‍ നിന്ന് ഉരുക്കി നൂല് പരുവത്തില്‍) പഞ്ചസാര - 3 ടി സ്പൂണ്‍ തേങ്ങാപ്പാല്‍ - 2 കപ്പ് നെയ്യ് - 1 ടീ സ്പൂണ്‍ ജീരകം പൊടിച്ചത് - അര ടീസ്പൂണ്‍ ചുക്കു പൊടിച്ചത് - 1 ടീ സ്പൂണ്‍ ഏലക്കാ പൊടിച്ചത് - അര ടീ സ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
വെള്ളം തിളപ്പിച്ച് പച്ചരി വേവിക്കുക. അരി വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും പഞ്ചസാരയും ചേര്‍ത്ത് വീണ്ടും വേവിച്ച് വരട്ടുക. തേങ്ങാപ്പാലും നെയ്യും ചേര്‍ത്ത് 5 മിനിറ്റു കൂടി വേവിക്കുക. ജീരകപ്പൊടിയും ചുക്കു പൊടിയും ഏലക്കാ പൊടിയും ചേര്‍ത്ത് വാങ്ങുക.