സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

നിഹാരിക കെ.എസ്

ചൊവ്വ, 18 ഫെബ്രുവരി 2025 (16:15 IST)
പെൺകുട്ടികൾ കണ്ണ് എഴുതിയാൽ ഒരു ഐശ്വര്യം തന്നെയാണ്. കണ്ണ് എഴുതാൻ കണ്മഷി ഉപയോഗിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. ഉപയോഗിക്കുന്ന സാധനം കൊള്ളില്ലെങ്കിൽ അത് കണ്ണിന്റെ കാഴ്ചയെ പോലും പലപ്പോഴും ബാധിക്കാൻ സാധ്യത ഏറെയാണ്. ദിവസവും മുഴുവൻ കൺമഷി ധരിക്കുന്നത് സ്മഡ്ജിംഗിനും കാരണമാവും. പ്രത്യേകിച്ച് ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ. 
 
കൺമഷി ഏറെ നേരം ധരിക്കുന്നത് കണ്ണുകളിൽ പ്രകോപനം, ചുവപ്പ് അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ദിവസവും മുഴുവൻ കൺമഷി ധരിക്കുന്നത് സ്മഡ്ജിംഗിനും കാരണമാവും. പ്രത്യേകിച്ച് ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ കാലാവസ്ഥയിൽ . ഇതിന് പുറമേ തുടർച്ചയായി കൺമഷി പുരട്ടുന്നതും നീക്കം ചെയ്യുന്നതും കൺപീലികൾ കാലക്രമേണ ദുർബലമാവുന്നു. ഇത് കൺപീലികൾ പൊട്ടി പോവാനും കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.
 
കണ്ണിൽ ചുവപ്പുണ്ടാകും 
 
ചൊറിച്ചിൽ, വീക്കം എന്നിവയും ഉണ്ടായേക്കാം 
 
പെൻസിൽ സാനിറ്റൈസ് ചെയ്തില്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകും
 
കണ്മഷിയിലെ കണികകൾ കണ്ണിനുള്ളിൽ ആകാതെ സൂക്ഷിക്കുക
 
ഇത് കാഴ്ച മങ്ങാൻ കാരണമാകും 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍