ഓണപ്പൊട്ടന്‍ ആരാണെന്നറിയുമോ!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2022 (08:36 IST)
ആചാരമെന്നോണം കണക്കാക്കുന്ന ഒരു കലാരൂപമാണ് ഓണപ്പൊട്ടന്‍ അല്ലെങ്കില്‍ ഓണത്താര്‍. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതിഹ്യം. മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്.

ഓണത്തിന് ഓരോ വീട്ടിലുമെത്തുന്ന ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക. ചെറിയ ചുവടുകള്‍ വച്ചാണ് ഓണപ്പൊട്ടന്‍ ആടുക. വീടുകളില്‍ നിന്ന് അരിയും ഓണക്കോടിയും ഭക്ഷണവും ഓണപ്പൊട്ടന്‍ സ്വീകരിക്കുന്നു. ഓണേശ്വര്‍ എന്ന പേരിലും ഈ തെയ്യരൂപം അറിയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍