ഗൃഹാതുരമായ ഓര്‍മകള്‍:

FILEFILE
സിനിമാ സെറ്റുകളിലെ ഓണാഘോഷങ്ങള്‍ക്കിടെ ബാല്യത്തിന്‍റെ ഉത്സവവും ഓണത്തിന്‍റെ ഉത്സവവും ഒന്നായിരുന്ന ഒരു കാലം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കാവ്യാ മാധവന്‍റെ മനസ്സു നിറയ്ക്കുന്നു.

പൂ മോഷ്ടിക്കാന്‍ കുട്ടിപ്പട്ടാളമില്ല, ചന്തയില്‍ നിന്നു വാങ്ങിയ പൂവുമായി കുറേ പൂക്കളങ്ങള്‍.ചെറുപ്പത്തില്‍ പൂ തേടിയിറങ്ങുന്ന കുട്ടിപ്പട്ടാളത്തില്‍ കാവ്യയായിരുന്നു സ്റ്റാര്‍. പച്ചക്കുപ്പായമിട്ടു വരുന്ന ഈ കുരുന്നിനെയാണ് വേലിക്കിടയിലൂടെ അകത്തു കടത്തുക. പച്ചക്കുപ്പായക്കാരി ചെടികള്‍ക്കിടയില്‍ പെട്ടെന്ന് പിടിക്കപ്പെടുകയുമില്ല.

""നീലേശ്വരത്ത് ഞങ്ങളുടെ അയല്‍ വീടുകളില്‍ ചിങ്ങം ഒന്നു മുതലേ പൂക്കളമിടും. ഞങ്ങളുടെ വീട്ടില്‍മാത്രമേ അത്തം മുതല്‍ പൂക്കളമുണ്ടാവൂ. അപ്പോഴേക്കും പരീക്ഷയും തുടങ്ങിയിരിക്കും. അതിനാല്‍ പച്ചിലയും വീട്ടുവളപ്പിലെ പൂക്കളും കൊണ്ടു ചെറിയ കളമേ ഇടൂ. പരീക്ഷ കഴിഞ്ഞ്, മിക്കപ്പോഴും ഉത്രാടനാളിലാണ് ഞങ്ങള്‍ പൂ തേടി പോകുന്നത്'', പൂക്കളത്തിന്‍റെ ഓര്‍മ്മകളില്‍ കാവ്യ വാചാലയാകുന്നു.

വിശപ്പും തളര്‍ച്ചയുമില്ലാതെ പൂ തേടിപ്പോയാല്‍ വീട്ടിലെ ശാസനയെപ്പോലും പേടിയില്ല. കാലം കടന്നപ്പോള്‍ പൂ തേടിയുള്ള യാത്രകള്‍ പൂക്കടകളിലേക്കായി. പിന്നെ അതുമില്ല. ആഘോഷം സെറ്റുകളിലായി.


വെബ്ദുനിയ വായിക്കുക