മൌറന്‍ മാഗി ചരിത്രത്തിലേക്ക്

ശനി, 23 ഓഗസ്റ്റ് 2008 (13:28 IST)
PROPRO
ഒളിമ്പിക്‍സില്‍ ബ്രസീലിന്‍റെ ആദ്യ മെഡല്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തില്‍ നിന്നും സമ്പാദിച്ച മൌറീന്‍ മാഗി ബ്രസീലിയന്‍ ഒളിമ്പിക് ചരിത്രത്തിന്‍റെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. വെള്ളിയാഴ്ച നടന്ന ലോംഗ് ജമ്പില്‍ 7.04 മീറ്റര്‍ കുറിച്ച് ലാറ്റിനമേരിക്കന്‍ രാജ്യത്തിന്‍റെ ആദ്യ സ്വര്‍ണ്ണം ബീജിംഗില്‍ കരസ്ഥമാക്കി.

റഷ്യയുടെ കഴിഞ്ഞ ചാമ്പ്യന്‍ തത്യാന ലെബഡോവയെ വരെപിന്നിലാക്കി ആയിരുന്നു മൌറീന്‍ സ്വര്‍ണ്ണം കുറിച്ചത്. 7.03 എന്ന ദൂരം ചാടിയ ലെബഡോവ ഒളിമ്പിക്‍സില്‍ വെള്ളി മെഡല്‍ കണ്ടെത്തിയ താരം. ഉക്രയിന്‍താരം ലുഡ്മില ബ്ലോണ്‍സ്ക പിന്‍‌മാറിയ സാഹചര്യത്തില്‍ നൈജീരിയയുടെ ഒകക്ബെറ 6.91 മീറ്ററില്‍ വെങ്കലം നേടി.

ഉത്തേജകമരുന്ന് അടിച്ചതിനെ തുടര്‍ന്ന് ബ്ലോണ്‍സ്കയെ മത്സരത്തില്‍ നിന്നും വിലക്കുകയായിരുന്നു. 32 കാരിയായ മൌറനും രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷമാണ് മത്സരരംഗത്തേക്ക് എത്തിയത്. സമ്മാനദാന ചടങ്ങിനിടയില്‍ മൌറിന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് മൌറീന്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക