ആര്‍ച്ചറി: അവസാന സ്വര്‍ണ്ണം റൂബന്

വെള്ളി, 15 ഓഗസ്റ്റ് 2008 (18:02 IST)
ഒളിമ്പിക്‍സിലെ അവസാന അമ്പ് ലക്‍‌ഷ്യം കണ്ടത് റൂബന്‍റെതായിരുന്നു. അമ്പെയ്ത്തില്‍ സ്വര്‍ണ്ണം കണ്ടെത്താമെന്ന ദക്ഷിണ കൊറിയയുടെ മോഹങ്ങള്‍ കാറ്റില്‍ പറത്തി ഉക്രയിന്‍ താരം വിക്ടര്‍ റൂബന്‍ സ്വര്‍ണ്ണം നേടി.

വളരെ ശക്തമായ മത്സരത്തില്‍ 113-112 എന്ന സ്കോറിനായിരുന്നു ഉക്രയിന്‍ താരം കൊറിയന്‍ താരത്തെ തോല്‍പ്പിച്ചത്.

വ്യക്തിഗത വിഭാഗത്തില്‍ റൂബന്‍റെ ആദ്യ സ്വര്‍ണ്ണമാണ് ഇത്. 2004 ഏതന്‍സ് ഒളിമ്പിക്‍സില്‍ ടീം ഇനത്തിലും റൂബന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഏതന്‍സിലും ബീജിംഗിലും രണ്ട് സ്വര്‍ണ്ണം കണ്ടെത്തിയ റൂബന്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളിയിലേക്ക് വീണതും ഇതാദ്യമാണ്.

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മുപ്പത്തൊന്നാം സീഡ് ബെഡെനോവ് ഒന്നാം നമ്പര്‍ താരമായ സെറാണൊയെ 110-105 നു പരാജയപ്പെടുത്തി. സ്റ്റീവന്‍സ് അഞ്ചാം സ്ഥാനത്തും ജപ്പാന്‍റെ മൊറിയാരിയൂച്ചി ആറാമതുമായി.

വെബ്ദുനിയ വായിക്കുക