നിങ്ങളുടെ പ്രശ്നം മുടി കൊഴിച്ചിലാണെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുളിക്കുമ്പോഴാണ്. മുടി കൊഴിച്ചിൽ ഉള്ളവർ പൊതുവെ കുളിക്കുമ്പോൾ ചില അബദ്ധങ്ങൾ വരുത്താറുണ്ട്. തണുപ്പ് കാലത്ത് പൊതുവെ കുളിക്കാനായി ചൂട് വെള്ളം തിരഞ്ഞെടുക്കുന്നത് സാധാരണമാണ്. എന്നാൽ മുടി കഴുകാൻ നിങ്ങൾ ചൂട് വെള്ളം ആണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ കൂടും.